Novel

💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 74

രചന: ഷഹല ഷാലു

ഇഷാ….. ഡോർ തുറക്ക്.. (മിച്ചു ) ഇഷാ…. നിന്നോടാ പറഞ്ഞെ തുറക്കാൻ. ഇശാ…………. 👊😡നിന്നോടല്ലേ ഡോർ തുറക്കാൻ പറഞ്ഞെ…… (മിച്ചു ) (കുറെ നേരം ഞാൻ അത് തന്നേ ആവർത്തിച്ചെങ്കിലും അവൾ ഡോർ തുറന്നില്ല, കൂടെ കൂടെ പേടി വരാനും തുടങ്ങി, വല്ല അബത്തവും കാണിച്ചോ ആവോ…. ഞാൻ ഡോറിൽ ആഞ്ഞ് ചവിട്ടാൻ വേണ്ടി കാൽ ഉയർത്തിയതും അവൾ ഡോർ തുറന്നു……,

കയ്യിൽ രണ്ട് ബാഗുമായി അവൾ എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് പോകാൻ നിന്നതും, ഞാൻ അവളെ അകത്തേക്ക് തന്നേ തള്ളികൊണ്ട് ഞാൻ അകത്തേക്ക് കയറി , എന്നിട്ട് ഡോർ ലോക്ക് ആക്കി….. ) മിച്ചുക്കാ… ഡോർ തുറക്ക്…. തുറക്കാനാ പറഞ്ഞെ… (ഇശു ) ഇല്ലാ….. തുറക്കില്ല, ആദ്യം നിന്റെ പ്രോബ്ലം എന്താന്ന് പറ എന്നിട്ട് തുറക്കാം….. (മിച്ചു ) (അതിന് അവൾ ഒന്നും മിണ്ടാതെ വീണ്ടും ഡോറിനടുത്തേക്ക് പോയി,

അപ്പോഴേകും ഞാൻ അവളെ മുന്നിൽ തടസ്സമായി ചെന്ന് നിന്നു, ഇശു….. പ്ലീസ്… ഞാനും അവളുമായി ഒരു ബന്ധവുമില്ല,നീ ഒന്ന് മനസ്സിലാക്, ഞാൻ നിന്നെ മാത്രേ സ്നേഹിക്കുന്നൊള്ളു, നിന്റെ സ്ഥാനം ഞാൻ വേറെ ഒരാൾക്കും കൊടുത്തിട്ടില്ല ഇശു…. ഇനിയൊട്ട് കൊടുക്കുകയും ഇല്ലാ, പ്രോമിസ് ഇശു, പ്ലീസ് ഇശു…. എന്താ നിന്റെ പ്രോബ്ലം…. പറ,

നീ എന്നെ വിട്ട് പോകാണോ ഇശു….. (മിച്ചു ) (ഞാൻ അവളെ പിടിച്ച് കുലുക്കികൊണ്ട് ചോദിച്ചു…, അതിന് അവൾ ദേഷ്യം ആളി കത്തുന്ന കണ്ണുകളാലെ എന്നെ ഒന്ന് നോക്കി, കൂടെ ഒരു പരിഹാസ രൂപേ ചിരിക്കുകയും….. അതൊന്നും കാര്യമാകാതെ അവളെ ഞാൻ ഇറുകെ കെട്ടിപിടിച്ചു അവളെ കവിളിൽ തുരു തുരാ ചുംബിച്ചു,

അവൾ ഒരു അറപ്പോടെ എന്നെ ദൂരെക്ക് തള്ളി…… മതി….. ഇനിയെങ്കിലും നിങ്ങൾക്ക് ഈ നാടകം ഒന്ന് ഉബേക്ഷിച്ച്കൂടെ, കുറെയായി എന്നെയിട്ട് പൊട്ടൻ കളിപ്പിക്കുന്ന്…. ഞാൻ നിങ്ങളെ സ്നേഹിച്ചത് നിങ്ങൾ മുതലെടുക്കുകയായിരുന്നു, വീട്ടിൽ ഒന്ന് ഓഫീസിൽ വേറെ ഒന്ന്, എല്ലാം ഞാൻ അറിയില്ലെന്ന് കരുതി അല്ലെ, എന്റെ പ്രാണൻ ആയിട്ടാ നിങ്ങളെ കൊണ്ട് നടന്നെ,

നിങ്ങളെ ദേഷ്യവും കളിയാകലും പരിഹാസവും എല്ലാം കേട്ട് പിന്നാലെ വന്നത് ഉള്ളിൽ നിങ്ങൾ ആഴത്തിൽ പതിഞ്ഞത് കൊണ്ട് തന്നെയാ, നിങ്ങൾ കാരണം എന്റെ ലൈഫിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായി, ഒരുപാട് ഞാൻ അനുഭവിച്ചിട്ടുണ്ട്. എല്ലാത്തിനും നിങ്ങൾ ഒറ്റ ഒരാളാ കാരണം, എന്തിനാ എന്നെ പറ്റിച്ചത് പറ…… സ്നേഹിക്ക മാത്രല്ലെ ഞാൻ ചെയ്തിട്ടൊള്ളു….(ഇശു )

ഇശു……. നീ ഇങ്ങനെ ഒന്നും പറയല്ലേ, നീ കരുതും പോലെ ഒന്നുമല്ല കാര്യങ്ങൾ, അവൾ എന്റെ വെറും ഒരു എംപ്ലോയീ മാത്രമാണ് പക്ഷെ നീ എനിക്ക് എന്റെ ജീവനാ, ഇശു ഒന്ന് മനസ്സിലാക്, നിന്നെയെല്ലാതെ വേറെ ഒരു പെണ്ണിനെയും ഞാൻ ഇഷ്ടത്തോടെ നോക്കിയിട്ടില്ല, ഇശു ഒന്ന് മനസ്സിലാക് എന്നെ….. (മിച്ചു )

(ഇതും പറഞ്ഞ് ഞാൻ അവളെ കയ്യിൽ പിടിച്ചതും…. ) തൊട്ട് പോകരുത് എന്നെ, കാര്യങ്ങൾ എല്ലാം കഴിഞ്ഞപ്പോ നിങ്ങൾക്ക് ഞാൻ ഒരു വേസ്റ്റ്…. പുതിയ ഒന്ന് കിട്ടും വരെയാ പഴയതിന് ആയുസ് ഉണ്ടാകൂ…. (ഇശു ) (അവൾ അത് പറഞ്ഞതും എനിക്ക് എന്നെ തന്നേ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല, ഇന്നേ വരെ ഇവളെയല്ലാതെ വേറെ ഒരു പെണ്ണിനേയും നോക്കിയിട്ടില്ല, എന്റെ ഭാര്യയെകാൾ ഉപരി എന്റെ കുട്ടി കുറുമ്പി ആയിട്ടാ ഇവളെ കണ്ടേ, എന്നെക്കാൾ ഏറെ അവളെ സ്നേഹിക്കുന്നുണ്ട്….

അവളെ വായിൽന്ന് വന്ന ആ വാക്ക് എന്റെ ചെവിയിൽ തുളച്ചു കയറും പോലെ “കാര്യം കഴിഞ്ഞപ്പോ ഒഴിവാകിന്ന് പോലും, അവളെ മുഖമടക്കി ഒന്ന് കൊടുത്തു….. ) അത്രക്ക് ചെറ്റയല്ലടി ഞാൻ, ഞാൻ തന്തക്ക് പിറന്നവൻ തന്നെയാ, ഇതെല്ലാം എവിടുന്ന് വരുന്ന്, എന്റെ ഇശു ഇത്രക്ക് ഒക്കെ വളർന്നോ.. (മിച്ചു ) തല്ലിക്കൊ… ഇനിയും തല്ലിക്കൊ, നിങ്ങൾക്ക് അതെല്ലാതെ എന്താ അറിയ, എല്ലാം കൊണ്ട് നിൽകാനുള്ള ചെണ്ടയാണല്ലോ ആർക്കും എടുത്തിട്ട് കൊട്ടാം….

ചിലപ്പോ ദേഷ്യം, ചിലപ്പോ സ്നേഹം, ചിലനേരത്ത് വേറെ സ്വഭാവം സത്യായിട്ടും എനിക്ക് ഇപ്പൊ നിങ്ങളെ പേടിയാ നിങ്ങൾ മനുഷ്യനല്ല മൃഗം ആണ്, ഒരു കാര്യം ചോദിച്ചോട്ടെ….. നിങ്ങൾ എപ്പോഴേലും എന്നെ സ്നേഹിച്ചിട്ടുണ്ടോ… (ഇശു ) ഇശു….. ശെരിയാ…. ഞാൻ നിന്നെ ദ്രോഹിച്ചിട്ടെ ഒള്ളു, ഒരിക്കലും ഞാൻ നിന്നെ സന്തോഷിപ്പിച്ചിട്ടില്ല, പക്ഷെ ഇനി ഞാൻ നിന്നോട് ഒരിക്കലും ചൂടാവില്ല, സത്യം…. എന്നെ വിട്ട് പോകാതിരുന്നൂടെ.. പറ്റില്ല, എനിക്ക് ഇനി നിങ്ങളെ കൂടെ ജീവിക്കേണ്ട…. i need ഡിവോഴ്സ്… (ഇശു)

ഇഷൂ ………………. 😳😳എന്ത് ഭ്രാന്ത നീ പറയുന്നേ….. (മിച്ചു ) ഭ്രാന്ത് അല്ല, നന്നായി ആലോചിച്ച് എടുത്ത തീരുമാനം തന്നെയാ, എന്നെ എന്റെ നിഴൽ ആയി പോലും നിങ്ങളെ കാണരുത്, പ്ലീസ് എന്റെ അപേക്ഷയാണ് മിഷാൽ മൻസൂർ എന്റെ ഭർത്താവുമല്ല, ഇശാ മെഹറിൻ നിങ്ങളെ വൈഫുമല്ല… (ഇശു ) (ഇത് അവൾ തറപ്പിച്ചു പറഞ്ഞതും എന്റെ ജീവൻ ഇല്ലാതാകുന്ന പോലെയാ തോന്നിയെ,) ഇശു………

അത്രക്ക് വെറുപ്പ് ആയ എന്നെ…. അത്ര വേഗം അവസാനിപ്പിക്കാൻ പറ്റോ നമ്മുടെ ബദ്ധം, നിനക്ക് എന്നെ മറക്കാൻ പറ്റോ.. എന്നേ വിട്ട് പോവാതെ ഇരുന്നൂടെ ഇശു…എനിക്ക് നിന്നെ മറക്കാൻ കഴിയില്ല സ്റ്റിൽ ഐ ലവ് യൂ….. (മിച്ചു ) (അവളോട് അത് പറയുമ്പോൾ എന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു…. ) എനിക്ക് എല്ലാം നിസാരമാണ്, ഐ ഹെയ്റ്റ് യൂ…. (ഇശു ) ഇത് കേട്ടതും ഒരു തരം മരവിപ്പോടെ ഞാൻ അവളെ മുന്നിൽന്ന് മാറിനിന്നു,…

അവൾ എന്റെ ഷോൾഡറിൽ തട്ടികൊണ്ട് ബാഗും എടുത്ത് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി, പുറത്ത് റിച്ചുവും റിനുവും ഉമ്മയും എല്ലാവരും നിൽപ് ഉണ്ടായിരുന്നു, എല്ലാവരും ഓരോന്നും ചോദിക്കുന്നുണ്ട്, ഞാൻ ആർക്കും മറുപടി നൽകാതെ ചുമരിൽ ചാരി നിന്നു, ഉമ്മയും റിച്ചുവും എല്ലാരും അവളെ തടയുന്നുണ്ട്, പക്ഷെ അവൾ അതൊന്നും കാര്യം ആകാതെ മുന്നോട്ട് നടന്നു, ബാൽ കണിയിലൂടെ ഞാൻ നോക്കി നിന്നു, അവൾ നടന്ന് പോകുന്നത്…..

അവളെ കണ്ടത് മുതലുള്ള കാര്യങ്ങൾ മനസ്സിലൂടെ മിന്നി മറിഞ്ഞു,. എന്താ ഇശു…. നീ പോലും എന്നെ മനസ്സിലാകിയില്ലല്ലോ, അത്രക്ക് വെറുപ്പ് ആയോ നിനക്ക് എന്നെ,എനിക്ക് എന്റെ ജീവിതം തന്നേ മടുത്തു, നീയില്ലാതെ ഞാൻ എങ്ങനെയാ ജീവിക്കാ…. ഓരോന്നും ആലോചിച് തല ചുമരിൽ വെച്ചടിച്ച് കൊണ്ട് അലറി കരഞ്ഞതും റിച്ചു എന്റെടുത്തേക്ക് ഓടി വന്നു..

കാകു…… എന്ത് വട്ടാ ഈ കാണിക്കുന്നേ, അതിന് മാത്രം എന്താ ഇവിടെ ഉണ്ടായേ… പറ കാകു… ബാബി എന്താ പോയെ, നിങ്ങൾ വഴക്ക് ഉണ്ടാക്കിയൊ….. പറ കാകു (റിച്ചു ) അവൻ അത് ചോദിച്ചതും എല്ലാം ഞാൻ അവനോട് പറഞ്ഞു…. എന്തെടാ, അറിയണ്ടത് അറിഞ്ഞില്ലേ ഇനി കുറ്റപെടുത്തുകയും കൂടെ ചെയ്തിട്ട് പൊക്കോ… (മിച്ചു) ഞാനെയ് മൻസൂറിന്റെ മോനാ, മിഷാൽ മൻസൂർ എന്ന നിങ്ങൾ എന്റെ ഇക്കയും, നമ്മുടെ രണ്ടാളെ ചോരയും ഒന്ന് തന്നെയാ, ചോരക്ക് ചോരയെ തിരിച്ചറിയും എന്ന് കേട്ടിട്ടില്ലെ….

കാര്യം എന്തൊക്കെ പറഞ്ഞാലും എന്റെ കാകു കലിപ്പനാ, പക്ഷെ ഒരാളെ വഞ്ചിക്കാൻ പഠിച്ചിട്ടില്ല, ഈ കാര്യം ആര് തന്നേ വിശ്വസിച്ചാലും ഞാൻ വിശ്വസിക്കില്ല, ഞാൻ കാകുന്റെ കൂടെയുണ്ട്, ഇതിന്റെ പിന്നിൽ ആരാണെന്നൊ എന്താണെന്നോ എനിക്ക് നല്ല ബോദ്യമുണ്ട് തത്കാലം അത് നമ്മക്ക് ക്ലൈമാക്സിലേക്ക് ഇടാം…. (റിച്ചു )

നീ എന്തൊക്കെയാ പറയുന്ന് റിച്ചു.. (മിച്ചു ) കാകു…. ബാബി ഇത്രേം കാലം കാകു ചൂടായി സംസാരിക്കുമ്പോഴെല്ലാം കേട്ട് നിൽകലാ, കുറച്ച് കഴിഞ്ഞ നല്ലപോലെ ആവും, ബാബിയെ ആരൊക്കെയൊ തെറ്റ് ദരിപ്പിച്ചിരിക്കുകയാണ്… എന്തായാലും നമുക്ക് കണ്ടെത്താം.. (റിച്ചു ) (അവൻ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് പോയി, ശെരിയാ ഇതൊന്നും കണ്ട് തളരുന്ന ആളല്ല എന്റെ ഇശു,

ഒരുപക്ഷെ എന്നെ ഇതിന് മുന്നേയും അവളെ മുന്നിൽ ആരോ തെറ്റ് കാരനായി ചിത്രീകരിച്ചിട്ടുണ്ടാവും.. ഓരോന്നും ആലോചിച് ഞാൻ റൂമിലേക്ക് പോയി, അവളില്ലാത്ത റൂം തികച്ചും ഒരു ഇരുട്ടറയായിരുന്നു, അവളെ കൊഞ്ചി കൊഞ്ചി കൊണ്ടുള്ള സംസാരവും ഇണക്കവും പിണക്കവുംഎല്ലാതരത്തിലുള്ള ബാവങ്ങളും മനസ്സിലൂടെ മിന്നി മറിഞ്ഞു …….. ഷെൽഫ് തുറന്ന് അവളെ ഡ്രസ്സ്‌ എടുത്ത് ചേർത്ത് പിടിച്ച് ബെഡിൽ ചെന്ന് കിടന്നു……

എല്ലാത്തിനും കാരണം സിയയാ, അവളെ ഞാൻ വെറുതെ വിടില്ല, ഇശു…. ഞാൻ നിന്നെ മാത്രമാ സ്നേഹിക്കുന്നത്, ഇനി എത്ര ജന്മമുണ്ടെങ്കിലും എന്റെ പാതിയായി ഈ ചൂടന്റെ കാന്താരിയായി നീ മാത്രേ ഉണ്ടാകു,നിന്നോട് സ്നേഹമില്ലെന്ന് നീ പറഞ്ഞല്ലോ… ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് ഇശു.. പക്ഷെ എനിക്ക് എന്റെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്നില്ല, എന്റെ ഈ കലിപ്പ് എനിക്ക് ജന്മനാൽ കിട്ടിയഥാ,

എത്ര ശ്രമിച്ചിട്ടും എനിക്ക് അത് മാറ്റാൻ കഴിയുന്നില്ല, കുട്ടിക്കാലത്ത് കളിക്കുമ്പോഴും എന്റെ ഈ മുൻകോപം കാരണം കളിക്കാൻ കൂട്ടാതെ ഇരുന്നിട്ടുണ്ട്, ആ എന്നെ മാറ്റിഎടുത്തത് ആദിയും ജാസിയും ആണ്, ഇപ്പൊ തെ ഈ സ്വഭാവം കാരണം നിന്നെ വരെ എനിക്ക് നഷ്ട്ടമാവുന്ന്, ഇഷാ നിന്റെ ഇക്ക ഒരു തെറ്റും ചെയ്തിട്ടില്ല… നിനക്ക് എന്നെ അത്ര നേരം പിരിഞ്ഞിരിക്കാനൊന്നും കഴിയില്ല നീ വരും എന്നെനിക്ക് ഉറപ്പുണ്ട്…

ഓരോന്നും പറഞ്ഞ് കൊണ്ട് ഒരു പ്രാന്തനെ പോലെ അലറി…. പെട്ടെന്ന് എന്റെ തലയിൽ ആരോ തലോടി… കണ്ണടച്ച് കിടക്കുന്ന ഞാൻ ഒരുനിമിഷം സന്തോഷിച്ചു ഇശുവന്നെന്ന് കരുതി, ഇശുന്ന് വിളിച്ച് ഞാൻ കയിൽ പിടിച്ച് കണ്ണ് തുറന്നതും, ഉമ്മയുണ്ട് എന്റെ തലയിൽ തലോടികൊണ്ട് കണ്ണ് നിറക്കുന്ന്….. മോനെ…. ഇങ്ങനെ വിഷമിക്കാതെ, ഉമ്മാന്റെ കുട്ടിനെ ഉമ്മാക്ക് അറിയാം, ഏതൊരു പെണ്ണും കണ്ടാൽ ചെയ്ത് പോകുന്നതെ അവളും ചെയ്തൊള്ളു,

മോൾ എന്തിനാ അവളെ തല്ലിയെ അതല്ലേ അവൾക്ക് ദേഷ്യം വന്നെ… (ഉമ്മ) ഉമ്മാ, ഒരുപക്ഷെ ഞാൻ തല്ലിയില്ലായിരുന്നെങ്കിൽ ഉമ്മാന്റെ മരുമോൾ, എന്റെ ഭാര്യ അവൾ ജയിലിൽ പോകേണ്ടി വന്നേനെ, അത്രേ ഞാൻ ചിന്തിച്ചിട്ടൊള്ളു, പക്ഷെ അവൾ അത് ഇത്ര കാര്യം ആകുമെന്ന് കരുതിയില്ല…. (മിച്ചു ) നീ സങ്കടപെടാതെ…. വീട്ടിൽന്ന് അവളെ ഉപ്പ വിളിച്ചിരുന്നു എന്താ പ്രശ്നംന്ന് ചോദിച്ചിട്ട്, അവൾ ചെന്ന പാടെ കതക് അടച്ച്ഇരിപ്പാണത്രെ..

മോൻ അവൾക്ക് ഒന്ന് വിളിച്ച് നോകിയെ…(ഉമ്മ) (എന്നോട് ഇശുന് വിളിക്കാൻ പറഞ്ഞ് കൊണ്ട് ഉമ്മ പുറത്തേക് പോയി, ഞാൻ ഫോൺ അവൾക്ക് ഡയൽ ചെയ്തു റിംഗ് ഉണ്ട് എടുക്കുന്നില്ല….. കുറെ തവണ വിളിച്ചപ്പോൾ അവൾ കാൾ എടുത്തു, ഹാ…. ഇശു…നീ.. നീ ഇങ് പോരെ ഇശു, എനിക്ക് നീ ഇല്ലാതെ പറ്റില്ല, പ്ലീസ് ഇശു…. (മിച്ചു ) മിസ്റ്റർ മിഷാൽ മൻസൂർ നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ ഇനി എന്നെ ശല്ല്യം ചെയ്യരുത് എന്ന്, എന്നെ ഒന്ന് ജീവിക്കാൻ സമ്മതിക്കൂലെ നിങ്ങൾ ഇനി എനിക്ക് വിളിക്കരുത്… പ്ലീസ് (ഇശ) ഇഷാ……. (മിച്ചു )

(ഞാൻ എന്തെങ്കിലും പറയും മുന്നേ അവൾ ഫോൺ കട്ട്‌ ചെയ്തു, ഞാൻ വീണ്ടും ഡയൽ ചെയ്തപ്പോ സ്വിച് ഓഫ്‌….., ദേഷ്യത്തിൽ ഫോൺ ബെഡിലേക്ക് എറിഞ്ഞുകൊണ്ട് അലറി കരഞ്ഞു……… ——————————— [തനു ] അന്നത്തെ ആ സംഭവത്തിന് ശേഷം ഞാൻ ആരോടും നല്ലത് പോലെ സംസാരിച്ചിട്ടില്ല, എന്റെ ലൈഫിൽ ഇത് ആദ്യമായ, പഠിക്കാൻ പോലും കഴിയുന്നില്ല… ഓരോന്നും ആലോചിച് കിച്ചണിലേക്ക് പോയി, ഉമ്മ പണിയിൽ ആയിരുന്നു കുറച്ച് ദിവസം ഉമ്മാന്റെ ശല്ല്യപെടുത്തൽ ഉണ്ടായിട്ടില്ല, ഉമ്മാ……. (തനു )

ആര് നീയോ…… ഞാൻ വിചാരിച്ചു നീ ചത്തെന്ന്, (ഉമ്മ) (ഉമ്മാനോട് ഒന്നും തന്നേ പറയാതെ ഞാൻ ഉമ്മാനെ ഓടി ചെന്ന് കെട്ടിപിടിച്ചു കുറെ കരഞ്ഞു, എന്റെ സങ്കടം എല്ലാം ഉമ്മാന്റെ ചുമലിൽ ചേർന്ന് കിടന്ന് കൊണ്ട് കരഞ്ഞു തീർത്തു….. പെട്ടെന്ന് ഉമ്മാന്റെ കൈകൾ എന്റെ മേൽ ചേർത്ത് വെച്ചു….. ആ ഒരു സ്പർഷനം തന്നേ എനിക്ക് ഒരാശ്വാസമായിരുന്നു….. എന്താ… മോളെ….. എന്ത് പറ്റി… (ഉമ്മ)

ഉമ്മാ…. നിങ്ങക്ക് എന്നോട് എന്താ ഇത്ര വെറുപ്പ്, പ്ലീസ് ഉമ്മാ നിങ്ങൾക്ക് എന്നേ ഒരു മോളായി കണ്ടൂടെ, അത്രക്ക് ഇഷ്ടാ എനിക്ക് നിങ്ങളെ, ഉപ്പാടെയും ഉമ്മാടെയും സ്നേഹം ഇന്നേ വരെ അനുഭവിച്ചിട്ടില്ല…. ക്ലാസിൽ എല്ലാവരും ഉപ്പനെയും ഉമ്മനെയും കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോഴും എനിക്ക് പറയാൻ ആരും ഉണ്ടായിരുന്നില്ല, പക്ഷെ ഇനി എനിക്ക് പറയാലോ എനിക്ക് ഒരു ഉപ്പയും ഉമ്മയും ഉണ്ടെന്ന്, എനിക്ക് ഒന്നും തന്നേ വേണ്ട എനിക്ക് ഉമ്മാടെ സ്നേഹം മാത്രം മതി…… പ്ലീസ് ഉമ്മാ…. (തനു )

(വാക്കുകൾ പൂർത്തിയാകാൻ കഴിയാതെ വിതുമ്പി കൊണ്ട് ഞാൻ ഉമ്മാടെ കാലുകളിലേക്ക് വീണു, പിന്നീട് ഉമ്മ ചെയ്ത കാര്യങ്ങൾ എനിക്ക് ഒരു ഷോക്ക് ആയിരുന്നു, എന്താ ഈ കാണിക്കുന്നെന്നും പറഞ്ഞ് ഉമ്മ എന്നെ എണീപ്പിച്ചു എന്നിട്ട് എന്റെ മുഖം ഉമ്മാടെ കൈയിൽ കോരി എടുത്ത് കൊണ്ട് നിറഞ്ഞ് ഒഴുകുന്ന എന്റെ മിഴികൾ കരയല്ലേന്നും പറഞ്ഞ് കൊണ്ട് തുടച്ചു തന്നു, എന്നിട്ട് ഉമ്മ വേഗം കിച്ചണിൽന്ന് പോയി, ഞാൻ ഉമ്മാനെ നോക്കുമ്പോൾ ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞിരുന്നു,ഞാൻ ഉമ്മാടെ ഒപ്പം ഓടി പോയി,

അപ്പോഴേക്കും ഉമ്മ റൂമിൽ കയറി ഡോർ അടച്ചു, എന്റെ കല്ലിയാണത്തിന് പോലും ഞാൻ ഇത്രയും സന്തോഷിച്ചിട്ടില്ല, ഉമ്മയുടെ സ്നേഹം എന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു, ഇന്നത്തെ ഉമ്മാന്റെ മാറ്റം എന്നെ ഒത്തിരി സന്തോഷിപ്പിച്ചു…… ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി കൊണ്ട് ഞാൻ കിച്ചണിലേക്ക് തന്നേ പോയി….. അങ്ങനെ ഫുഡ്‌ റെഡിയാകി കൊണ്ടിരിക്കുമ്പോഴാണ് ആരോ പിറകിലൂടെ വന്ന് ആരോ എന്റെ അരയിലൂടെ ചുറ്റിപിടിച്ചത്,

മ്മൾ ഒന്ന് നീട്ടി ശ്വാസം വലിച്ച് കൊണ്ട് ആരാന്ന് നോക്കിയതും ആസിക്കയായിരുന്നു, ഞാൻ ഒന്ന് നേരെ ശ്വാസം വിട്ടു….. എന്താ ഇക്കാ ഇത് മാറിയേ…. (തനു ) എന്താ തനു….. ഇതൊക്കെ ഒരു രസല്ലേ…(ആസി ) എന്ത് രസാ കാകു, ഇന്നത്തെ ഫുഡ്‌ന്റെ ടേസ്റ്റ്നെ കുറിച്ച് ആണോ പറയുന്നേ…. (ആഷി ) (പെട്ടന്നാണ് ഇതും ചോദിച്ച് കൊണ്ട് ആഷി കിച്ചണിലേക്ക് വന്നത്, ഇക്ക വേഗം എന്നിൽന്ന് മാറി നിന്ന് ഡീസന്റ് ആയി…. )

നിന്നോടാരാടാ ഇപ്പൊ ഇങ്ങോട്ട് എഴുന്നള്ളാൻ പറഞ്ഞെ…. (ആസി ) എന്തോ…. എങ്ങനെ…. മോൻ ഒന്നൂടെ പറഞ്ഞ, ഇതെയ് കിച്ചണല്ലെ, അല്ലാതെ നിങ്ങടെബെഡ് റൂം ഒന്നുമല്ലല്ലോ, കിച്ചണിൽ ഇങ്ങനെ അപ്പൊ ബെഡ്റൂമിൽ എന്താവോ എന്തോ, ഇതും പറഞ്ഞ് കൊണ്ടവൻ പൊരിച്ച് വെച്ച പഴം പൊരി എടുത്ത് കടിച്ചുകൊണ്ട് എന്നെ നോക്കി ഒരാകിയ ചിരിച് കൊണ്ട് ഇക്കാനെ നോക്കി കണ്ടിന്യൂ കണ്ടിന്യൂന്നും പറഞ്ഞ് കൊണ്ട് പുറത്തേക്ക് പോയി….

അവൻ പോയതും ഞാൻ ഇക്കാന്റെ പള്ളക്ക് ഇട്ട് ഒരു കുത്ത് കൊടുത്തു… ഹൂ എന്താടി കാണിക്കുന്നേ, എന്റെ വയർ കലങ്ങി… (ആസി ) എന്നെ കൊണ്ട് പറയിപ്പിക്കട, അവന്റെ വായിൽ ഉള്ളത് കേട്ടപ്പോ മോന്ക്ക് തൃപ്തി ആയല്ലോ, ഇനി എങ്ങനെ ഞാൻ അവന്റെ മുകത്ത് നോക്കും….. ശെ… (തനു ) ഹഹഹ അതിനാണോ സങ്കടപെടുന്നെ, മാസ്ക് ഇട്ട് നോക്കിക്കോ അതാകുമ്പോ ആളെ തിരിയില്ലല്ലോ…. ഹിഹിഹി (ആസി)

അയ്യോ മോൻ സീരിയസ് ആയി പറഞ്ഞത് ആണേൽ കോമഡി ആയിട്ടുണ്ട്….. ഞാൻ ഇക്കാന്റെ നേരെ കൈ ഓങ്ങിയതും ഇക്ക കിച്ചണിൽനിന്ന് ഓടി പോയി…. ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, ഇന്ന് എന്തെന്നില്ലാത്ത സന്തോഷം, ആ സന്തോഷത്തിൽ തന്നേ ഞാൻ ബാക്കി പണികളിൽ ഏർപ്പെട്ടു….. ——————————— [ഇശാ ]

ഇക്കനോട് അങ്ങനെയൊക്കെ പറയുമ്പോഴും ഉള്ളിൽ വേദന കടിച്ചമർത്തുകയായിരുന്നു, ഇങ്ങനെ ഒരു പിരിഞ്ഞിരിക്കൽ അത്യാവശ്യമാണ്, ഇതെല്ലാം റിച്ചുവിന്റെ പ്ലാൻ ആണ് ഇതിനുള്ളിൽ കിടന്ന് കളിക്കുന്നത് ആരായാലും കണ്ട് പിടിച്ചിരിക്കും , പക്ഷെ ഞാൻ ഇന്ന് ഇക്കാനോട്‌ പറയാൻ പാടില്ലാത്ത എന്തൊക്കെയോ പറഞ്ഞു, റബ്ബേ ഇക്കാക്ക് ക്ഷമ കൊടുക്കണേ, കലിപ്പ് ഉണ്ടെന്നേ ഒള്ളു പക്ഷെ ഉള്ളിൽ സ്നേഹമാണ്,

എനിക്ക് ഇക്കനോട് ദേഷ്യം ആ പെണ്ണ് അവിടെ ജോയിൻ ചെയ്തത് എന്നോട് പറയാതെ മറച്ചുവെച്ചതിലാണ്….. ശാലുമ്മയും പായിപ്പയും ഓരോന്ന് ചോദിക്കുന്നുണ്ട് ആർക്കും ഉത്തരം കൊടുക്കാതെ കതകും അടച്ച് കരയാനെ എനിക്ക് കഴിഞൊള്ളു…. ഇക്കാനെ പിരിഞ്ഞ് ഇരിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല, പക്ഷെ ഇപ്പൊ അങ്ങനെ ചെയ്തേ പറ്റു, ഓരോന്നും ആലോചിച് ഇരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത് നോക്കുമ്പോൾ ഇക്കയാണ്,

എനിക്ക് ഫോൺ എടുത്ത് ഒരായിരം സോറി പറയണം എന്നുണ്ട് പക്ഷെ എല്ലാം അടക്കി വെച്ച് കുറച്ച് ഗൗരവം ഫിറ്റ് ആക്കി ഫോൺ എടുത്തു, ഇക്കാക്ക് സങ്കടം നൽകുന്ന വാക്കുകൾ അല്ലാതെ ഒന്നും ഞാൻ പറഞ്ഞില്ല, കരച്ചിൽ അടക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ വേഗം ഫോൺ കട്ട്‌ ചെയ്ത് സ്വിച് ഓഫിൽ ഇട്ടു, ബെഡിൽ മുഖം അമർത്തി കുറെ കരഞ്ഞു……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!