Novel

💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 93

രചന: ഷഹല ഷാലു

അങ്ങനെ കുറെ നേരം കഴിഞ്ഞിട്ടും അവൾ വരുന്നത് ഒന്നും കാണാൻ ഇല്ല, ഇവൾ ഇത് എവിടെ പോയി കിടക്കാ റബ്ബേ,…….. അവളെ തിരഞ്ഞ് ഞാനും റിച്ചുവും നെട്ടോട്ടം ഓടുമ്പോഴാണ് ഉമ്മ ഞങ്ങളെ പിടിച്ച് നിർത്തികൊണ്ട് ഡ്രസിങ് റൂമിന്റെ അവിടേക്ക് ചൂണ്ടി കാണിച്ചത്, അങ്ങോട്ട് നോക്കിയതും തെ ഇറങ്ങി വരുന്ന് റെഡ് കളർ സാരിയും ചുറ്റി കൊണ്ട് ഒപ്പം ഒരു സൈൽ ഗേളും ഉണ്ട്,

നമുക്ക് ഇവിടെ പ്രാണ വേദനയും ഓൾക്ക് അവിടെ വീണവായനയും, നിങ്ങൾ പറ പിന്നെ എങ്ങനെ ഞാൻ ഇവളോട് കലിപ്പ്ആവാതിരിക്ക, സാരിയുടെ ഒരറ്റം പിടിച്ച് കൊണ്ട് അവൾ ഞങ്ങളെ നേരെ നടന്ന് വന്നു, എന്നിട്ട് ഒരൊന്നൊന്നര ചിരിയും, ആ ചിരി കണ്ടാ തന്നെ ഓളോടുളള ദേഷ്യം അലിഞ്ഞു പോകും, മിച്ചുക്കാ…. എങ്ങനെണ്ട് കൊള്ളാവോ, തെ ഈ സൈൽ ഗേൾ എന്നെകൊണ്ട് നിർബന്ധിച്ച് ഇടീപ്പിച്ചതാ…….

നിങ്ങൾ എല്ലാരും എന്താ ഇങ്ങനെ നിക്കുന്നെ, ഒരു അഭിപ്രായം പോലും പറഞ്ഞില്ല, എന്താ മിച്ചുക്കാ എനിക്കിട്ടിട്ട് രസല്ലേ…. (ഇശു ) തെ ഇശു, ഒറ്റ വീക്ക് തന്നാലുണ്ടല്ലോന്നും പറഞ്ഞ് ഞാൻ കൈ ഉയർത്തിയതും ഉമ്മ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി, ഉമ്മ തടഞ്ഞതും ഞാൻ കൈ താഴ്ത്തിഇട്ടു, എന്നിട്ട് അവളെ നോക്കിയതും തെ പെണ്ണ് പിന്നെയും സാരിയിൽ നോക്കി ഇളിക്കുന്ന്,

സൈലറോഡ് അത് പാക്ക് ആകാൻ പറഞ്ഞ് ഞാൻ അവളോട് ഡ്രസ്സ്‌ ചേഞ്ച്‌ ആകാൻ പറഞ്ഞു, അവൾ വരുന്നവരെ ഞാൻ പുറത്ത് വെയിറ്റ് ചെയ്ത് നിന്നു, അവൾ ഇറങ്ങിയതുംഞാൻ അവളെ കയ്യും പിടിച്ച് വലിച്ച് കൊണ്ട് ചുമരിന്റെ സൈഡിലേക്ക് ചേർത്ത് നിർത്തി, എന്താ മിച്ചുക്കാ ഈ കാണിക്കുന്നെ വിട്ടേ, കൈ വിട്ട് മാറി നിന്നെ,

ആളുകൾ ശ്രദ്ധിക്കുന്ന് (ഇഷ) അയ്യോ മോൾ എന്താ കരുതിയെ, നീയുമായി റൊമാൻസ് കളിക്കാൻ പോവാണ് എന്നോ, നിനക്കിട്ട് രണ്ട് പൊട്ടിക്കാനാ തോന്നുന്നേ (മിച്ചു ) അതിന് ഞാൻ എന്ത് ചെയ്തിട്ടാ മിച്ചുക്കാ, ഞാൻ സാരി എടുക്കുന്നത് ഇഷ്ടല്ലേൽ അത് പറഞ്ഞാ പോരെ (ഇശു ) അയ്യോ, നീ ഒന്നും ചെയ്തില്ലപോലും, എന്നെകൊണ്ട് പറയിപ്പിക്കണ്ടാ ഇശു, എന്തിനെലും പോവാണേൽ അറ്റ്ലീസ്റ്റ് ഒന്ന് പറയേലും ചെയ്യണം,

നിന്നെ കാണാഞ്ഞിട്ട് ഞങ്ങൾ എവിടെല്ലാം അന്വേശിച്ചുന്ന് അറിയോ….എന്നിട്ട് നിന്ന് കിണിക്ക്ണ് കണ്ടോ (മിച്ചു) ഹോഹോ, അപ്പൊ അതാണല്ലേ കാര്യം, സില്ലി മാറ്റർ, എന്റെ മിച്ചുക്കാ എന്നെ ഒന്ന് കാണാതായപ്പോ ഇത്രേം ടെൻഷൻ, അപ്പൊ ഞാൻ എങ്ങാനും മരിച്ച എന്താവും 😄(ഇശു ) തെ ഇശു വാ അടക്കി വെക്കുന്നതാട്ടാ അനക്ക് നല്ലത്… (മിച്ചു ) ഓ പിന്നെ, ഞാൻ കാര്യായിട്ട് ചോദിച്ചതാ മിച്ചുക്കാ, ഞാൻ എങ്ങാനും മരിച്ച് പോയാ, ഇക്കാ മ്മടെ കുഞ്ഞിനെ നല്ലോണം നോക്കണട്ടാ, അവർക്ക് ഒരു കുറവും ഇല്ലാതെ നോക്കണം (ഇശു) ——————————— [ഇശ]

ഇക്കാനോട്‌ ഞാൻ അത് പറഞ്ഞതും ഇക്ക എന്നെ പിറകിലേക്ക് തള്ളികൊണ്ട് എന്നെ മൈൻഡ് പോലും ചെയ്യാതെ അവിടുന്ന് പോയി, മിച്ചുക്കാന്നും വിളിച്ച് കൊണ്ട് ഞാൻ ഇക്കാന്റെ പിറകെ തന്നെ വിട്ടു, മിച്ചുക്കാ,…… നിക്ക് ഒന്ന് നിന്നെ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ, നിക്ക് മിച്ചുക്കാ (ഇശു ) ഇക്ക ഞാൻ പറയുന്നത് ഒന്നും ചെവികൊള്ളാതെ ലിഫ്റ്റിലേക്ക് കയറി, ഞാനും ഒപ്പം കയറി, മിച്ചുക്കാ, എന്തിനാ ദേഷ്യപെടുന്നത് എന്റെ ഇക്കാനെ ഒറ്റക്ക് ആക്കി ഞാൻ എങ്ങോട്ടേലും പോവും എന്ന് ഇക്കാക്ക് തോന്നുണ്ടോ, ഇങ്ങോട്ട് നോക്ക് മിച്ചുക്കാന്നും പറഞ്ഞ് ഞാൻ ഇക്കാന്റെ മുഖം തിരിച്ചതും ഇക്കാ പല്ലിറുമ്പികൊണ്ട് ഇക്കാന്റെ മുഖത്ത് വെച്ച എന്റെ കൈ അടർത്തി മാറ്റി എന്നിട്ട് തിരിഞ്ഞു നിന്നു,

ഇക്കാ ഇനി ഞാൻ ഒരിക്കൽ പോലും അങ്ങനെ പറയില്ല, സത്യം പ്ലീശ്…..മിച്ചുക്കാ, (മിച്ചു ) ഇശു, നിനക്ക് ഇപ്പൊ മിണ്ടാതിരിക്കുന്നതാ നല്ലത് വെറുതെ എന്റെ കൈക്ക് പണിയുണ്ടാകല്ലേ, (മിച്ചു ) ഇക്കാ പ്ലീസ് പ്ലീസ് പ്ലീസ്….. പാവല്ലേ ഇശു, മിണ്ട് മിച്ചുക്കാ,ഇതും പറഞ്ഞ് കൊണ്ട് ഞാൻ ഇക്കാന്റെ കവിളിൽ വേദന ആവാത്ത വിധം നുള്ളി,

പെട്ടെന്ന് ഇക്ക ദേഷ്യത്തോടെ എന്റെ മുകത്തേക്ക് കൈ ഓങ്ങിയതും ഞാൻ ഇക്കാന്റെ കൈ തട്ടിമാറ്റി കൊണ്ട് ചാടി ഇക്കാന്റെ തോളിലൂടെ കൈ ഇട്ട് തൂങ്ങികൊണ്ട് ഇക്കാന്റെ ചുണ്ടുകളിൽ അടാർ കിസ്സ് അങ്ങട് കൊടുത്തു,തട്ട് പൊളിപ്പൻ ലിപ് ലോക്ക് 🙈🙈, എത്ര നേരം അങ്ങനെ നിന്നെന്ന് അറിഞ്ഞില്ല, പെട്ടെന്ന് ആരോ ചുമച്ചപ്പോഴാണ് സ്ഥല കാല ബോധം വന്ന് ഞെട്ടി കൊണ്ട് മ്മൾ ഇക്കാന്റെ അടുത്ത് നിന്ന് മാറി നിന്നത്, ലിഫ്റ്റ് ഓപ്പൺ ആയി ആരോ കയറാൻ വേണ്ടി വെയിറ്റ് ചെയ്യുകയാണ്,

ആകെ നാണം കെട്ട്, ഇക്ക എന്റെ കയ്യും പിടിച്ച് കൊണ്ട് അവരെ ആരെയും നോക്കാതെ വേഗം ലിഫ്റ്റിൽ നിന്ന് ഇറങ്ങി, പൊന്ന് ഇശു,റൂമിൽന്ന് നിനക്ക് എത്ര നിന്ന് തന്നാലും ജാട ആയിരിക്കും, ഇവിടുന്ന് ഇത് എന്ത് പറ്റി (മിച്ചു ) ഇക്ക അത് ചോദിച്ചതും എനിക്കെന്തോ വല്ലാതായി, ഞാൻ ഇക്കാന്റെ മുകത്തേക്ക് നോക്കാതെ തലതാഴ്ത്തി, ഹലോ, ഇശ മേടം നിനക്ക് നാണമോ, ഇത് നിന്റെ ഡിക്ഷണറിയിൽ ഇല്ലാത്തതാണല്ലോ (മിച്ചു )

ഹഹ, അപ്പൊ ഇക്ക അറിഞ്ഞില്ല ഇഷാ മെഹറിൻ ഡിക്ഷണറി മൊത്തത്തിൽ ഒന്ന് മോഡിഫൈട് ആക്കി എന്തേ…. (ഇഷ) അതെയോ, എന്നാ എനിക്ക് ആ പഴയ മോഡിഫികേഷൻസ് ആണ്ട്ടോ ഇഷ്ടം (മിച്ചു ) ഹ്മ്മ്മ്മ്, എന്നാ ആദ്യേ പറയണ്ടേ കെട്ടിയോനെ (ഇശു ) ടി ടി ഓവർ ആകണ്ട, ഞാൻ നിന്റെ ഫ്രണ്ട് അല്ല കെട്ടിയോനാ കുറച്ച് ഒക്കെ ബഹുമാനം ആവാം പറഞ്ഞില്ലാന്ന് വേണ്ട (മിച്ചു )

ഉവ്വോ, പറഞ്ഞത് നന്നായി (ഇശു ) ഹ രണ്ടാളും തുടങ്ങിയോ, അതെ കാകു നാളെ ഒരു നല്ല കാര്യം നടക്കാൻ പോവാ, ദയവ് ചെയ്ത് രണ്ടാളും അടിയുണ്ടാകി ആ നല്ല കാര്യത്തിന്റെ തിളക്കം നഷ്ടപെടുത്തല്ലേ (റിച്ചു ) ഹേ, നല്ല കാര്യോ??? അതെന്ത്, എന്താ ഇശുട്ടി റിച്ചു പറയുന്നേ നിനക്ക് വല്ലോം മനസ്സിലായൊ? (മിച്ചു ) (ഇക്ക റിച്ചുനെ കളിയാക്കി കൊണ്ട് പറഞ്ഞു ) ന്റെ മിച്ചുക്കാ ഇങ്ങള് അത് മറന്നോ, നാളെ അല്ലെ മ്മടെ റിച്ചുന്റെ എൻഗേജ്മെന്റ്, അതാണ് അവൻ പറഞ്ഞ നല്ല കാര്യം 😄😄അതെന്നെ ആണോടാ റിച്ചു (ഇശു )

ബാബി, കത്തുന്ന തീയിൽ പെട്രോൾ ഒഴിക്കല്ലേ (റിച്ചു ) എന്നാലും നല്ല കാര്യം എന്നൊന്നും പറഞ്ഞ് ആ കാര്യത്തെ ചെറുതാകല്ലേ, ആ പെണ്ണിന്റെ കഷ്ടകാലം നാളെ മുതൽ സ്റ്റാർട്ട്‌ ആവുകയല്ലേ ലഷ കുട്ടി നീ പെട്ട് (മിച്ചു ) എന്തായാലും ബാബി ഇങ്ങളെ സഹിക്കുന്ന അത്രക്ക് ഒന്നും ഉണ്ടാവില്ല, കാകുന്റെ പോലെ മൂരാച്ചി സ്വഭാവം അല്ല എന്റെ (റിച്ചു ) തെ റിച്ചു, എന്റെ ഇക്കാന്റെ സ്വഭാവം മൂരാച്ചി ഒന്നും അല്ല, മൂരാച്ചി നീയന്നേടാ, തേരാ പാര നടക്കുന്ന മൂരാച്ചി…. 😡😡😡😡(ഇശു )

ഡീീ,……എന്റെ അനിയനെ എന്തേലും പറഞ്ഞാണ്ടല്ലോ നിന്റെ മോന്തേടെ ഷേപ്പ് മാറും കേട്ടല്ലോ, അവൻ തേരാ പാര നടന്നാലും ഈ വീട്ടിൽ അവന്റെ വരുമാനം വേണം എന്ന് നിർബന്ധം ഒന്നും ഇല്ല കേട്ടല്ലോ (മിച്ചു ) അതന്നെ അങ്ങനെ പറഞ്ഞ് കൊട് കാകു, ഈ ബാബി തനി ചട്ടമ്പിയാ മ്മളെ അടിച്ച് പിരിക്കാൻ നോക്ക(റിച്ചു ) പ്ഫാ …… നിർത്തടാ,ചട്ടമ്പി നിന്റെ ലഷ ഇത്രേം ആയിട്ടും അവൾ നിന്നെയൊക്കെ സ്വന്തം അനിയനെ പോലെയല്ലേടാ കണ്ടേ, എന്തേലും വേർതിരിവ് കാണിച്ചിട്ടുണ്ടോ ഇല്ലല്ലോ, (മിച്ചു )

തെ കാകു എന്നെ എന്ത് വേണേലും പറഞ്ഞോ പക്ഷെ എന്റെ പെണ്ണിനെ പറഞ്ഞാണ്ടല്ലോ (റിച്ചു ) ഓ പറഞ്ഞാ നീ എന്തോ ചെയ്യും (മിച്ചു ) അതന്നെ പറഞ്ഞാ നീ എന്നാ പണ്ണുവേ, നിന്റെ ഓൾ ചട്ടമ്പി ചട്ടമ്പി, ചട്ടമ്പി…… 😄😄(ഇശു ) (ഇതും പറഞ്ഞ് ഞാനും ഇക്കയും ചിരിച്ചതും, റിച്ചു പരാതി പോലെ ഉമ്മാനെ നീട്ടി വിളിച്ചു,, ഇവന്റെ കളി കണ്ട് സൈൽസ് എല്ലാം ഭയങ്കര ചിരിയ, അവൻ എന്നെയും ഇക്കയെയും നോക്കി പല്ലിറുമ്പികൊണ്ട് പുറത്തേക്ക് പോയി കാറിന്റെ ഡോർ തുറന്ന് കാറിൽ കയറി ഇരുന്ന് ഉച്ചത്തിൽ ഡോർ അടച്ചു…….

അവൻ പോയതും ഉമ്മ ചിരിച്ചു കൊണ്ട് ഞങ്ങളെ അടുത്തേക്ക് വന്നു, എന്തിനാടാ മിച്ചു അതിനെ ഇങ്ങനെ വട്ടാകുന്നേ, (ഉമ്മ) ചുമ്മാ ഒരു മനസ്സുകം, ഇപ്പോഴല്ലേ പറ്റൂ കുറച്ചൂടെ കഴിഞ്ഞ ചോദിക്കാനും പറയാനൊക്കെ ആളാവും 😄(മിച്ചു ) അതും ശെരിയാ, 😄(ഉമ്മ) അങ്ങനെ ബില്ല് എല്ലാം പേ ചെയ്ത്, വീട്ടിലേക്ക് വിട്ടു,

എത്തിയപ്പോ മഹ്‌രിബ് കഴിഞ്ഞു, ഉപ്പാന്റെടുക്കൽന്ന് കേൾക്കും എന്നാ കരുതിയെ പക്ഷെ ഒന്നും പറഞ്ഞില്ല, അങ്ങനെ വാങ്ങിയത് എല്ലാം ഉപ്പാനെ കാണിച്ച് റൂമിൽ കൊണ്ടോയി അതെല്ലാം സെറ്റ് ആക്കി വെക്കുമ്പോഴാണ് റിച്ചു അവിടേക്ക് വന്നത്, അവന്റെ പരുങ്ങലും നിൽപും എല്ലാം കണ്ട് എന്തോ പറയാനുള്ള പുറപ്പാട് ആണ്, എന്താടാ റിച്ചു, ഒരു ചായലും ചെരിവൊക്കെ, (ഇശു )

അത്, അതില്ലേ ബാബി, ഞാൻ ലശുന് വിളിക്കായിരുന്നു (റിച്ചു ) ലശുവോ??? അതാര്, ഞാൻ അവനെ നോക്കാതെ ഡ്രസ്സ്‌ മടക്കി കൊണ്ട് ചോദിച്ചു…… ഹോ….. ലഷ.. അവൾക്ക് വിളിക്കായിരുന്നു, അപ്പൊ അവൾ പറഞ്ഞു അവൾക്ക് ബാബിനോട്‌ സംസാരിക്കണംന്ന്, ഞാൻ നമ്പർ കൊടുക്കട്ടെ, (റിച്ചു ) ഹോ, ഇതായിരുന്നോ, അതിനെന്താ നീ കൊടുത്തോടാ.. ….. (ഇശു ) ഞാൻ ഇത് പറഞ്ഞതും അവൻ ഓക്കേ ബാബിന്നും പറഞ്ഞ് പുറത്തേക്ക് പോകാൻ നിന്നതും… അതേ മോനെ റിച്ചു ഒന്ന് നിന്നെ… (ഇശു )

ഇനിപ്പോ മ്മളെയൊക്കെ മൈൻഡ് ചെയ്യോ എന്തോ, ടാ നിന്റെ പെണ്ണ് വന്നാലും എന്നോടുള്ള ആ സ്നേഹം എപ്പോഴും ഉണ്ടാവൂലെ, എനിക്ക് നീ എന്റെ ഇക്കാടെ അനിയൻ അല്ല എന്റെ സ്വന്തം അനിയന, മൈ ഫൈറ്റിങ് പാർട്ട്‌ണെർ, അത് എന്നും എനിക്ക് അങ്ങനെ തന്നെ ആവും (ഇശു ) ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാ, എന്റെ ബാബി എന്റെ ഉമ്മാന്റെ സ്ഥാനത്താ ഞാൻ ബാബിയെ കാണുന്നെ, ഒരിക്കലും ബാബിയോടുള്ള സ്നേഹം ഒരു തരിപോലും കുറയില്ല, (റിച്ചു ) പ്രോമിസ്…….. (ഇശു ) ഹാഹ്, പ്രോമിസ് ബാബി… 😍(റിച്ചു )

പിങ്കി പ്രോമിസ്….. (ഇശു ) ആഹ് ബാബി പിങ്കി പ്രോമിസ് 😄😄(റിച്ചു ) ആഹ് എന്നാ ശെരി പൊക്കോ….. (ഇശു ) അങ്ങനെ ഡ്രസ്സ്‌ എല്ലാം റെഡി ആക്കി വെച്ച്, ഫുഡ്‌ അടിയെല്ലാം കഴിഞ്ഞ് വേഗം ഉറങ്ങാൻ കിടന്നു.. ——————————— [ആസിൽ ] ഓഫീസിൽന്ന് വന്നപാടെ തനുനോട്‌ വേഗം റെഡിയാവാൻ പറഞ്ഞു, ആരോടും മിണ്ടാനും പറയാനും ഇല്ലാതെ വീട്ടിൽ തന്നെ അടഞ്ഞുകൂടി ഇരിക്കല്ലേ അവളുടെ മൈൻഡ് ഒന്ന് ഫ്രീ ആവാൻ വേണ്ടി അവളെ കൂട്ടി ബീച്ചിൽ പോവാംന്ന് കരുതി,

അങ്ങനെ അവളെ ഒരുക്കം എല്ലാം കഴിഞ്ഞ് ഞങ്ങൾ ബീച്ചിലേക്ക് വിട്ടു, അവിടെ കുറച്ച് നേരം സ്പെൻഡ്‌ ചെയ്ത് രാത്രി ആയപ്പോൾ വീട്ടിലേക്ക് വിട്ടു, അതും ബുള്ളറ്റിൽ കുറെ കറങ്ങിയതിന് ശേഷം, ഇപ്പൊ അവളെ മുകത്ത് തെളിച്ചം എല്ലാം ഉണ്ട്….. എന്താ തനു ഇപ്പൊ നീ ഹാപ്പി അല്ലേ, എന്തേലും വിഷമം ഉണ്ടോ നിനക്ക് ഇപ്പൊ (ആസി ) ഏയ് ഇല്ല ഇക്കാ, ഇക്ക എന്നോട് ഒപ്പം ഉള്ളപ്പോൾ എനിക്ക് എന്ത് സങ്കടം, എനിക്ക് ഒരേ ഒരു സങ്കടം മാത്രേ ഒള്ളു, ഇക്ക ഉമ്മാനോട് മിണ്ടാതെ നില്കുന്നത്, (തനു) തെ തനു, ചുമ്മാ എന്റെ മൂഡ് കളയല്ലേ,

അല്ല തനു, ഞാൻ ഒരു കാര്യം ചോദിക്കട്ടെ നീ ഒരു മനുഷ്യൻ തന്നെയല്ലേ, ഇത്രേം ഉമ്മ നിന്നെ ഉബദ്രവിച്ചിട്ടും നിനക്ക് അവരോട് ഒരു തരി വെറുപ്പ് പോലും ഇല്ലേ, നീ ഇത്രക്ക് പാവം ആയിപോയല്ലോ… (ആസി ) ഇക്കാ, ഒന്നുല്ലേലും 10മാസം ഇക്കാനെ ചുമന്നു നടന്നതല്ലേ, എന്തിനാ ഈ പിണക്കം എല്ലാം, മക്കൾ അല്ലേ കുറഞ്ഞു കൊടുക്കേണ്ടത്, (തനു ) തെ തനു, നീ ഇപ്പൊ എന്നെ ശെരിയും തെറ്റും പഠിപ്പിക്കാൻ നിക്കണോ, നീ ചെന്ന് ഡ്രസ്സ്‌ മാറി കിടക്കാൻ നോക്ക്, നാളെ റിച്ചുന്റെ എൻഗേജ്മെന്റിന് പോവാൻ ഉള്ളതാ, (ആസി )

(അവളോട് കിടക്കാൻ പറഞ്ഞ് കൊണ്ട് ഞാൻ ലാപ്പും എടുത്ത് ബാൽകണിയിലേക്ക് പോയി,വർക്ക്‌ എല്ലാം കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോൾ തനു നല്ല ഉറക്കിൽ ആണ്, ലാപ് ടേബിളിൽ വെച്ച് പുതപ്പ് എടുത്ത് അവളെ മേൽ പുതച്ചു, എന്നിട്ട് ഞാനും അടുത്ത് ചെന്ന് കിടന്നു….. ——————————— [ഇശു ] കാകു, ഞാനാണോ കലിയണ ചെക്കൻ അതോ നിങ്ങളോ,😡 (റിച്ചു ) അതെന്താടാ നിനക്ക് ഒരു ഡൌട്ട്, 😄(മിച്ചു )

പൊന്ന് കാകു, ഇത്രേം ചെത്ത് ആയിട്ട് ഒരുങ്ങിവരാൻ നാണം ഇല്ലേ, ഒന്നുല്ലേലും ചെക്കന്റെ ഏട്ടൻ അല്ലെ, കാകു പോയി ഡ്രസ്സ്‌ മാറിയെ (റിച്ചു ) അയ്യടാ, മോന്റെ പൂതി കൊള്ളാലോ, എന്റെ ഇക്കാക്ക് എന്താടാ ചെത്ത് ആയ, ഇക്ക ഇന്ന് ഈ ഡ്രസ്സ്‌ മാറ്റിഇടുന്ന പ്രശ്നം ഇല്ല, അല്ലെ മിച്ചുക്കാ (ഇശു ) ആ അതന്നെ…. (മിച്ചു ) ഉമ്മാ…… ഒന്ന് പറ ഉമ്മാ കാകുനോട്‌ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ (റിച്ചു ) അവൻ ആ ഡ്രസ്സ്‌ ഇടുന്നോണ്ട് നിനക്ക് എന്താ കുഴപ്പം, മാത്രം അല്ല അവൻ ഏത് ഡ്രസ്സ്‌ ഇട്ടാലും ഈ ലുക്ക്‌ മാറാനും പോകുന്നില്ലാ (ഉമ്മാ )

ഓ അപ്പൊ നിങ്ങളും അവന്റെ സൈഡ് ആണല്ലോ, കാകു ഈ ഡ്രസ്സ്‌ മാറ്റി ഇടാതെ ഞാൻ ഇന്ന് ഇവിടുന്ന് പടി ഇറങ്ങില്ല (റിച്ചു ) (ഇതും പറഞ്ഞ് അവൻ ദേഷ്യത്തോടെ സോഫയിൽ ചെന്നിരുന്നതും ഉപ്പ അങ്ങോട്ട് വന്ന് എന്താ ഇവിടെ ഒരു ബഹളം എന്ന് ചോദിച്ചതും അവൻ സോഫയിൽന്ന് ചാടിഎണീറ്റ് ഏയ് ഒന്നും ഇല്ലല്ലോന്ന് പറഞ്ഞ് നല്ല പിള്ള ചമഞ്ഞ് കാറിൽ ചെന്ന് കയറി, അപ്പോഴേക്കും ആസിയും തനുവും ആദിയും ജാസിയും, ഉമ്മാന്റെയും ഉപ്പന്റെയും കുടുംബക്കാരും എത്തി,

അങ്ങനെ ഞങ്ങൾ എല്ലാരും കൂടെ അവരെ വീട്ടിലേക്ക് പുറപ്പെട്ടു, കുറച്ച് നേരത്തെ യാത്രക്ക് ശേഷം അവരെ വീട്ടിൽ എത്തി, വലിയ ഒരു സ്വീകരണം തന്നെ ആയിരുന്നു ഞങ്ങൾക്ക് ഒരുക്കിയിരുന്നത്, അങ്ങനെ മിട്ടായികൊടുക്കലും സ്വർണം കെട്ടലും എല്ലാം ജോർ ആയിതന്നെ നടന്നു, അവളും റിച്ചുവുമായി കുറെ ഫോട്ടോസ് ഒക്കെ എടുത്തു, അതെല്ലാം കഴിഞ്ഞ് ഫുഡ്‌ അടിയെല്ലാം കഴിഞ്ഞ് അവരോട് എല്ലാം യാത്ര പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങിയതും…..

അതെ, റഹീംക്കാ, ഇപ്പൊ എൻഗേജ്മെന്റ് കഴിഞ്ഞ് ഇതുവരെ റോട്ടിലൂടെ ചുറ്റി അടി മാത്രം ഉണ്ടായിരുന്നൊള്ളു ഇനിപ്പോ വീട്ടിലേക്ക് വന്നൂന്ന് വരും, ഈ പരിസരത്തേക്ക് അടുപ്പിച്ചെക്കരുത് (മിച്ചു ) (എന്ന് മിച്ചുക്ക പറഞ്ഞതും റിച്ചു ഒഴികെ എല്ലാരും ചിരിച്ചു, റിച്ചു ഇക്കാനെ നോക്കി പല്ലിറുമ്പുന്നുണ്ടായിരുന്നു, അത് പുറത്ത് കാണിക്കാതെ അവൻ ഇക്കാന്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് വണ്ടിയിൽ ചെന്ന് കയറി, അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് വിട്ടു . ……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!