Kerala
ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. മംഗലശ്ശേരി വിഷ്ണുപ്രകാശ്-സൗമ്യ ദമ്പതികളുടെ മകൻ അഭിജിത്ത് വിഷ്ണുവാണ്(13) മരിച്ചത്
പുതിയ കാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കണ്ടമംഗലം എച്ച്എസ്എസ് സ്‌കൂൾ വിദ്യാർഥിയാണ്
എസ്പിസി കേഡറ്റ് കൂടിയാണ് അഭിജിത്ത്. സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമായിരുന്നു കുളത്തിലേക്ക് കുളിക്കാനായി പോയത്.