Kerala

ഭീകരതക്കെതിരായ കേന്ദ്ര സർക്കാർ നടപടികൾക്ക് പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി

ഭീകരതക്കെതിരായി കേന്ദ്ര സർക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നയതന്ത്ര ഇടപെടലുകൾ കൂടി നടത്തേണ്ടതുണ്ട്.

ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒന്നിച്ച് നിൽക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Back to top button
error: Content is protected !!