നിർമല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വികസന വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയായി

നിർമല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വികസന വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയായി
കേന്ദ്രമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. ഡൽഹി കേരളാ ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഗവർണർ രാജേന്ദ്ര അർലേക്കറും കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി പ്രൊഫ. കെവി തോമസും പങ്കെടുത്തു. രാവിലെ 9 മണിയോടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത് മുക്കാൽ മണിക്കൂറോളം നീണ്ട ചർച്ചക്ക് പിന്നാലെ ധനമന്ത്രി പാർലമെന്റിലേക്ക് പോയി. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി ഡൽഹിയിൽ തുടരുന്നുണ്ട്. വയനാട് പുനരധിവാസത്തിനുള്ള വായ്പ വിനിയോഗ കാലാവധി നീട്ടി നൽകുന്നത് ചർച്ചയായി. ലാപ്‌സായ കേന്ദ്ര സഹായം മുൻകാല പ്രാബല്യത്തോടെ നൽകണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു കേരളത്തിന്റെ വികസന വിഷയങ്ങളിൽ അനുകൂല സമീപനം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യങ്ങളിൽ തുടർ ആലോചന നടത്താമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്.

Tags

Share this story