" "
Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ: കെസി വേണുഗോപാൽ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. പ്രധാനമന്ത്രിയെ ഏറ്റവും അവസാനമായി കണ്ടതിന് ശേഷം മുഖ്യമന്ത്രിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

മലപ്പുറത്തെ കുറിച്ചുള്ള പരാമർശം മുഖ്യമന്ത്രി വെപ്രാളം കൊണ്ട് പറഞ്ഞതാണ്. കേരളത്തിൽ ഇത്തരമൊരു കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് പറഞ്ഞ പിണറായി വിജയൻ ഇത് തടയാൻ ഇടപെടാത്തത് എന്തുകൊണ്ടാണെന്നും കെസി വേണുഗോപാൽ ചോദിച്ചു. ഇന്റലിജൻസും സ്‌പെഷ്യൽ ബ്രാഞ്ചും കയ്യിലുണ്ടായിട്ടും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്

കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. മലപ്പുറം പരാമർശം മുഖ്യമന്ത്രിയിൽ നിന്ന് കേരളം പ്രതീക്ഷിക്കാത്ത പ്രസ്താവനയാണ്. സ്വർണക്കടത്ത് കേസിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Related Articles

Back to top button
"
"