കൊല്ലത്ത് യുവാവിന്റെ ആത്മഹത്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്നെന്ന് പരാതി
Aug 15, 2024, 08:27 IST
കൊല്ലം ചിതറയിൽ യുവാവ് ആത്മഹത്യ ചെയ്തത് മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്നെന്ന് പരാതി. ചിതറ സ്വദേശി അരുൺ ആണ് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. ചിതറ പെരുവണ്ണാമൂലയിൽ അരുണിനെ ഞായറാഴ്ചയാണ് വീടിന് സമീപത്തുള്ള ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലമേൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും അരുൺ 40,000 രൂപ ലോൺ എടുത്തിരുന്നു അസുഖബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. സ്ഥാപനത്തിലെ ജീവനക്കാരുടെ ഭീഷണിയെ തുടർന്നാണ് അരുൺ ജീവനൊടുക്കിയതെന്ന് വീട്ടുകാർ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
