ലോകത്ത് നാൽപ്പത്തിരണ്ടര ലക്ഷം കൊവിഡ് ബാധിതർ; മരണസംഖ്യ മൂന്ന് ലക്ഷത്തിലേക്ക്

ലോകത്ത് നാൽപ്പത്തിരണ്ടര ലക്ഷം കൊവിഡ് ബാധിതർ; മരണസംഖ്യ മൂന്ന് ലക്ഷത്തിലേക്ക്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,56,991 ആയി. 2.91 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 15 ലക്ഷത്തിലധികം പേർ രോഗമുക്തരായപ്പോൾ, 24.47 ലക്ഷം പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇതിൽ 47,000 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

ഏറ്റവുമൊടുവിലായി റഷ്യയിലാണ് രോഗവ്യാപനം ശക്തമായിരിക്കുന്നത്. യൂറോപ്പിലും യുഎസിനും കൊവിഡ് രൂക്ഷമായി ബാധിച്ച സമയത്ത് റഷ്യയിൽ താരതമ്യേന കേസുകളുടെ എണ്ണവും മരണനിരക്കും കുറവായിരുന്നു. എന്നാൽ ഏപ്രിൽ അവസാനത്തോടെ രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതാണ് കാണാനാകുന്നത്

കൊവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തേക്കും റഷ്യ ഉയർന്നു. യു എസിൽ 14 ലക്ഷം കൊവിഡ് രോഗികളാണുള്ളത്. 83,425 പേർ മരിച്ചു. സ്‌പെയിനിൽ 2.69 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ 26920 പേർ മരിച്ചു. റഷ്യയിൽ 2.32 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. അതേസമയം മരണനിരക്ക് റഷ്യയിൽ തീർത്തും കുറവാണ്. 2116 പേർ മാത്രമാണ് ഇതുവരെ മരിച്ചത്.

ബ്രിട്ടനിൽ 2.26 ലക്ഷം പേർക്ക് രോഗം ബാധിച്ചപ്പോൾ 32692 പേർ മരിച്ചു. ഇറ്റലിയിൽ 2.21 ലക്ഷം രോഗബാധിതരും 30,911 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ 74292 പേർക്ക് രോഗം ബാധിച്ചപ്പോൾ 2415 പേർ ഇതിനോടകം മരിച്ചു.

Share this story