24 മണിക്കൂറിനിടെ 122 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74281 ആയി

24 മണിക്കൂറിനിടെ 122 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74281 ആയി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 122 പേർ. ഇന്നലെ മാത്രം പുതുതായി 3525 പേർക്കാണ് രോഗം ബാധിച്ചത്. മൂന്നാം ഘട്ട ലോക്ക് അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ രാജ്യത്ത് രോഗബാധയുടെ തോത് വർധിക്കുകയാണ്.

2415 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 74281 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 47480 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 24,386 പേർ രോഗമുക്തി നേടി. നാലാം ലോക്ക് ഡൗൺ കൂടി രാജ്യത്തുണ്ടാകുമെങ്കിലും കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. ഇതോടെ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

മഹാരാഷ്ട്രയിൽ ഇന്നലെ 1230 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24427 പേർക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചു. ഇതിൽ 5125 പേർ രോഗമുക്തി നേടി. 921 പേർ മരിച്ചു. ഗുജറാത്തിൽ 8903 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 537 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 8718 പേർക്ക് രോഗം സ്ഥിരീകരിച്ചു. 61 പേർ മരിച്ചു. മധ്യപ്രദേശിൽ 3986 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 225 പേർ മരിച്ചു

Share this story