കൊവിഡ് ബാധിതരുടെ ആകെ എണ്ണം 48.8 ലക്ഷം കടന്നു; 3.2 ലക്ഷം പേര്‍ മരിച്ചു

കൊവിഡ് ബാധിതരുടെ ആകെ എണ്ണം 48.8 ലക്ഷം കടന്നു; 3.2 ലക്ഷം പേര്‍ മരിച്ചു

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 48.8 ലക്ഷം കടന്നു. 3.2 ലക്ഷത്തിലധികം പേര്‍ ഇതിനോടകം മരിച്ചു. 26.63 ലക്ഷം പേര്‍ ഇപ്പോഴും രോഗികളായി തുടരുകയാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 19 ലക്ഷം കടന്നു.

ഇന്നലെ മാത്രം നാലായിരത്തോളം പേരാണ് ലോകത്തെമ്പാടുമായി മരിച്ചത്. 88,858 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ മാത്രം ഇന്നലെ 1003 പേര്‍ മരിച്ചു. ബ്രസീലില്‍ 735 പേരാണ് ഇന്നലെ മരിച്ചത്. യുകെയില്‍ 160 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇന്ത്യയിലും ഫ്രാന്‍സിലുമായി ഇന്നലെ 131 പേര്‍ വീതം മരിച്ചു

22000ത്തോളം പുതിയ രോഗികളാണ് അമേരിക്കയില്‍ മാത്രം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ യുഎസില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15.50 ലക്ഷം കടന്നു. 91981 പേരാണ് ഇതിനോടകം മരിച്ചത്.

റഷ്യയില്‍ 2.91 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് റഷ്യക്ക് ആശ്വാസകരമാണ്. 2722 പേര്‍ മാത്രമാണ് റഷ്യയില്‍ ഇതിനോടകം മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ അമേരിക്കക്ക് പിന്നാലെ രണ്ടാം സ്ഥാനമാണ് റഷ്യക്കുള്ളത്. അതേസമയം 2.78 ലക്ഷം രോഗികളുമായി മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനില്‍ 27,709 പേര്‍ ഇതിനോടകം മരിച്ചു

2.46 ലക്ഷം രോഗികളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 34796 പേര്‍ ഇവിടെ മരിച്ചു. ബ്രസീലില്‍ 2.55 ലക്ഷം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 16,853 പേര്‍ മരിച്ചു.

Share this story