ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; മരണസംഖ്യ 3.66 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; മരണസംഖ്യ 3.66 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. പുതിയ കണക്കുകൾ പ്രകാരം 60,26,108 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം പതിനെട്ട് ലക്ഷത്തിലേക്ക് കടക്കുകയാണ്. ഒരു ലക്ഷത്തിലധികം പേരാണ് യു എസിൽ മരിച്ചത്. രോഗികളുടെയും മരണനിരക്കിന്റെയും എണ്ണത്തിൽ അമേരിക്കയാണ് മുന്നിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസിൽ 24,802 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീലിൽ 29526 പേരിലും രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ 1209 പേരും ബ്രസീലിൽ 1180 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. റഷ്യയിൽ 8572 പേരും പെറുവിൽ 6506 പേർക്കും ചിലിയിൽ 3695 പേർക്കും മെക്‌സിക്കോയിൽ 3377 പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു

ബ്രിട്ടനിൽ മരണസംഖ്യ 38161 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2095 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളിൽ 324 പേരും യുകെയിൽ മരിച്ചു. അതേസമയം രോഗവ്യാപന തോത് ബ്രിട്ടനിൽ കുറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ലോക്ക് ഡൗൺ ഇളവുകൾ നൽകിയത് ബ്രിട്ടനെ ഗുരുതര പ്രതിസന്ധിയിലേക്ക് എത്തിച്ചേക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Share this story