സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ച പാണ്ടനാട് സ്വദേശിയുടെ പരിശോധനാ ഫലം പോസിറ്റീവ്

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ച പാണ്ടനാട് സ്വദേശിയുടെ പരിശോധനാ ഫലം പോസിറ്റീവ്

കേരളത്തിൽ വീണ്ടും കൊവിഡ് മരണം. കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ആലപ്പുഴ പാണ്ടനാട് സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവായി. മെയ് 29ന് അബുദാബിയിൽ നിന്നെത്തിയ പാണ്ടനാട് തെക്കേപ്ലാശ്ശേരിൽ ജോസ് ജോയി ആണ് മരിച്ചത്.

ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു ജോയി. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെച്ചാണ് മരണം സംഭവിച്ചത്. ജോസ് ജോയിക്ക് കരൾ രോഗം ഗുരുതരമാകുകയായിരുന്നു.

ആറ് മാസം മുമ്പാണ് ജോസ് ജോയ് ദുബൈയിലേക്ക് പോയത്. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഒമ്പതാമത്തെ കൊവിഡ് മരണമാണിത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.

Share this story