റെക്കോർഡുകൾ തിരുത്തി കൊവിഡ് വ്യാപനം: രാജ്യത്ത് ഒറ്റദിവസത്തിനിടെ 9304 പേർക്ക് കൊവിഡ്; 260 മരണം

റെക്കോർഡുകൾ തിരുത്തി കൊവിഡ് വ്യാപനം: രാജ്യത്ത് ഒറ്റദിവസത്തിനിടെ 9304 പേർക്ക് കൊവിഡ്; 260 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ഒമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9304 പേർക്കാണ് ഇന്ത്യയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

ഒരു ദിവസത്തിനിടെ ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എട്ടായിരത്തോളം പേർക്കായിരുന്നു രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇന്നലെ 8909 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നിത് ഒമ്പതിനായിരം കടക്കുകയായിരുന്നു

260 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 6057 ആയി ഉയർന്നു. ഇതിനോടം 2,16,919 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,06,737 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 75,000ത്തിലേക്ക് എത്തി. 2587 പേരാണ് സംസ്ഥാനത്ത് മരിച്ചത്. തമിഴ്‌നാട്ടിൽ 25872 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 208 പേർ മരിച്ചു. 18100 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ ഇതിനോടകം 1122 പേർ മരിച്ചിട്ടുണ്ട്.

Share this story