ലോകത്താകെ 65.61 ലക്ഷം കൊവിഡ് രോഗികൾ; 3.86 ലക്ഷം പേർ മരണത്തിന് കീഴടങ്ങി

ലോകത്താകെ 65.61 ലക്ഷം കൊവിഡ് രോഗികൾ; 3.86 ലക്ഷം പേർ മരണത്തിന് കീഴടങ്ങി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തിയഞ്ചര ലക്ഷം കടന്നു. പുതിയ കണക്കുകൾ പ്രകാരം 65,61,792 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു

3,86,779 പേരാണ് ഇതിനോടകം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ഒരു ദിവസം മാത്രം 4925 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. യുഎസിൽ മാത്രം ഇന്നലെ 20332 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1081 പേർ മരിച്ചു.

അമേരിക്കയിലെ ആകെ രോഗികളുടെ എണ്ണം 19 ലക്ഷം കടന്നു. 1.10 ലക്ഷമാളുകളാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ബ്രസീലിൽ രോഗികളുടെ എണ്ണം 5.84 ലക്ഷം പിന്നിട്ടു. മരണസംഖ്യ 32568 ആയി ഉയർന്നു. ഇന്നലെ മാത്രം 1269 പേർ മരിച്ചു. പുതുതായി 27312 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

റഷ്യയിൽ 4.32 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 5200ആയി. ബ്രിട്ടനിൽ 39,728 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ട ഇന്ത്യയിൽ ആറായിരത്തിലധികം പേരാണ് മരിച്ചത്.

Share this story