സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത നാല് കൊവിഡ് മരണങ്ങള്‍; ആശങ്ക വര്‍ധിക്കുന്നു

സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത നാല് കൊവിഡ് മരണങ്ങള്‍; ആശങ്ക വര്‍ധിക്കുന്നു

സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ കൊല്ലത്ത് മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചയാൾക്ക് എങ്ങനെ രോഗം വന്നുവെന്ന് ഇതുവരെ വ്യക്തതയില്ല.

തിരുവനന്തപുരം പോത്തൻകോട് രോഗം ബാധിച്ച് മരിച്ച അബ്ദുൽ അസീസ്, ചൊവ്വാഴ്ച തിരുവനന്തപുരത്ത് മരിച്ച വൈദികൻ കെ ജി വർഗീസ്, മഞ്ചേരിയിലെ നാല് മാസം പ്രായമുള്ള നൈഹ ഫാത്തിമ, കൊല്ലം കാവനാട് മരിച്ച സേവ്യർ എന്നിവർക്കാണ് കൊവിഡ് എവിടെ നിന്ന് ബാധിച്ചുവെന്ന് ഇതുവരെ വ്യക്തയില്ലാത്തത്.

വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ വന്നവരുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നോ എന്ന കാര്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗം മൂർച്ഛിച്ചതിന് ശേഷമാണ് പലരെയും ആശുപത്രികളിലേക്ക് എത്തിക്കുന്നത്.

രോഗലക്ഷണങ്ങൾ കാണിക്കാത്ത വൈറസ് വാഹകരിൽ നിന്നാകും ഇവർക്ക് രോഗം പടർന്നതെന്ന് ആരോഗ്യവകുപ്പ് കരുതുന്നു. ഇത് ശരിയാണെങ്കിൽ ഇത്തരക്കാർ മറ്റ് പലർക്കും രോഗം പടർത്താനും സാധ്യതയേറെയാണ്.

Share this story