രാജ്യത്ത് 24 മണിക്കൂറിനിടെ 9887 പേർക്ക് കൊവിഡ് ബാധ; 294 കൊവിഡ് മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 9887 പേർക്ക് കൊവിഡ് ബാധ; 294 കൊവിഡ് മരണം

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേർക്ക് കൂടിയാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളിൽ 294 പേർ കൊവിഡ് ബാധിതരായി മരണപ്പെടുകയും ചെയ്തു.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,36,657 ആയി ഉയർന്നു. 6642 പേരാണ് ഇതിനോടകം മരിച്ചത്. ലോകത്ത് തന്നെ ഏറ്റവുമധികം കൊവിഡ് രോഗികളുടെ രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 115942 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 77,793 പേർക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചു. 2710 പേർ മരിച്ചു.

തമിഴ്‌നാട്ടിൽ 28694 പേർക്കും ഡൽഹിയിൽ 25004 പേർക്കും ഗുജറാത്തിൽ 18584 പേർക്കുമാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യങ്ങളിൽ ഇറ്റലിയെയാണ് ഇന്ത്യ പിന്തള്ളിയത്. കഴിഞ്ഞ മൂന്ന് ദിവസവും രാജ്യത്ത് ഒമ്പതിനായിരത്തിലേറെ രോഗികളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്.

Share this story