കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചു; സംസ്ഥാനത്തെ കൊവിഡ് മരണം 21 ആയി

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചു; സംസ്ഥാനത്തെ കൊവിഡ് മരണം 21 ആയി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എക്‌സൈസ് ഡ്രൈവർ സുനിൽകുമാർ മരിച്ചു. 28കാരനായ സുനിൽകുമാർ കണ്ണൂർ ബ്ലാത്തൂർ സ്വദേശിയാണ്. മട്ടന്നൂർ എക്‌സൈസിന്റെ ഡ്രൈവറായിരുന്നു ഇദ്ദേഹം

13നാണ് പനി ബാധിച്ച് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശ്വാസകോശത്തിന്റെയും വൃക്കയുടെയും പ്രവർത്തനത്തെ ബാധിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 7.15ഓടെയാണ് മരിച്ചത്.

പനി കൂടി ന്യൂമോണിയ ആയതാണ് മരണകാരണമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. സുനിൽ കുമാറിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Share this story