24 മണിക്കൂറിനിടെ 20,903 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവുമുയര്‍ന്ന നിരക്ക്

24 മണിക്കൂറിനിടെ 20,903 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവുമുയര്‍ന്ന നിരക്ക്

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ അവസ്ഥയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് വര്‍ധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായത്. 20,903 പേര്‍ക്കാണ് ഈ സമയത്തിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഒരു ദിവസത്തിനിടെ 379 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 18,213 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് കേസുകള്‍ 1,86,626 ആയി. തമിഴ്‌നാട്ടില്‍ ഇന്നലെ 4343 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം ഒരു ല്ക്ഷത്തിന് അടുത്തെത്തി.

ഇതുവരെ 6,25,544 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,79,892 പേര്‍ രോഗമുക്തി നേടി. 2,27,439 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

Share this story