ഒരു ദിവസത്തിനിടെ 22,771 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം

ഒരു ദിവസത്തിനിടെ 22,771 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയുമധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

442 പേര്‍ ഒരു ദിവസത്തിനിടെ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 18,655 ആയി ഉയര്‍ന്നു. ഇതുവരെ 6,48,315 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 3,94,227 പേര്‍ രോഗമുക്തി നേടി. നിലവില്‍ 2,35,433 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് കടക്കുകയാണ്. 1,92,990 പേര്‍ക്കാണ് ഇതിനോടകം കൊവിഡ് ബാധിച്ചത്. 8376 പേര്‍ സംസ്ഥാനത്ത് മാത്രം മരിച്ചു. ഇന്നലെ 196 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഡല്‍ഹിയില്‍ 94,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Share this story