ലോകത്ത് കോവിഡ് മരണം 5.33 ലക്ഷം കവിഞ്ഞു; രോ​ഗബാധിതർ 1.14 കോടി

ലോകത്ത് കോവിഡ് മരണം 5.33 ലക്ഷം കവിഞ്ഞു; രോ​ഗബാധിതർ 1.14 കോടി

ലോകത്ത് കോവിഡ് രോഗികളുടെയെണ്ണം ബാധിതരുടെ എണ്ണം 1.14 കോടി ആയി ഉയർന്നു. 24 മണിക്കൂറിനിടെ 1.83 ലക്ഷം പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 64.34 ലക്ഷം പേർ രോഗവിമുക്തി നേടി. 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

മരണസംഖ്യ 5.5 ലക്ഷം കടന്നു. അമേരിക്കയിൽ 1.32 ലക്ഷം പേരും ബ്രസീലിൽ 64000 പേരും ഇതുവരെ മരിച്ചു. 4489 പുതിയ മരണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ടു ചെയ്യപ്പെട്ടു. ഒറ്റ ദിവസം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ബ്രസീലിലാണ്. 1111 പേർ.

റഷ്യയിൽ 10,027 പേരാണ് ഇതുവരെ മരണപ്പെട്ടത്. റഷ്യയിൽ 6.75 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം 15.78 ലക്ഷമായി. 64,365 പേരാണ് കോവിഡ് ബാധിച്ച് ബ്രസീലിൽ ഇതുവരെ മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റഷ്യ ഇന്ത്യയേക്കാൾ മുൻപിലാണെങ്കിലും ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് ഇന്ത്യയിലാണ് 19,279.

Share this story