രോഗവ്യാപനം അതിരൂക്ഷം: ഇന്ന് 339 പേര്‍ക്ക് കൊവിഡ്, 133 കേസുകള്‍ സമ്പര്‍ക്കത്തിലൂടെ; 149 പേര്‍ക്ക് രോഗമുക്തി

രോഗവ്യാപനം അതിരൂക്ഷം: ഇന്ന് 339 പേര്‍ക്ക് കൊവിഡ്, 133 കേസുകള്‍ സമ്പര്‍ക്കത്തിലൂടെ; 149 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്നു. ഇന്ന് മാത്രം 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനത്ത് നിന്ന് 74 പേര്‍. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തവര്‍ ഏഴ് പേരുണ്ട്

ഒരു ബി എസ് എഫ് ജവാനും ഒരു ഡി എസ് സി, 4 എച്ച് സി ഡബ്ല്യു, 2 ഐടിബിപി ജവാന്‍മാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്‌പ്രെഡിലേക്ക് നയിക്കാനും സാധ്യതയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്ശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം 8, ഇടുക്കി 8, കണ്ണൂര്‍ 16, എറണാകുളം 15, തൃശ്ശൂര്‍ 29, പാലക്കാട് 17, മലപ്പുറം 6, കോഴിക്കോട് 1, വയനാട് 3, കാസര്‍കോട് 13.

പരിശോധനയുടെ തോത് ഗണ്യമായി വര്‍ധിപ്പിച്ചു. 24 മണിക്കൂറിനുള്ളില്‍ 12598 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 6534 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ 2795 പേരുണ്ട്. 189960 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. അതില്‍ 3261 ആശുപത്രികളില്‍. ഇന്ന് മാത്രം 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this story