പൂന്തുറയിൽ എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു: പൊലീസ് വീഴ്‍ച്ച വരുത്തിയെന്ന് ആരോപണം

പൂന്തുറയിൽ എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു: പൊലീസ് വീഴ്‍ച്ച വരുത്തിയെന്ന് ആരോപണം

തലസ്ഥാനത്ത് കൊവിഡ് രോഗവ്യാപനതോത് അതിരൂക്ഷമായ പൂന്തുറയിൽ ജൂനിയർ എസ്.ഐയ്ക്ക് രോഗം സ്ഥിരീകരിച്ചു.

അതേസമയം, പൊലീസ് ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതായി ആരോപണവും ഉയർന്നിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ എടുത്ത ശേഷവും രോഗബാധിതനായ എസ്.യെ ഡ്യൂട്ടിയിൽ തുടരാൻ അനുവദിച്ചുവെന്നാണ് ഉയരുന്ന ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പൊലീസുകാർ നിരീക്ഷണത്തിൽ പോകും.

പൂന്തുറയില്‍ ക്രമാതീതമായി കൊവിഡ് കേസുകള്‍ വര്‍ധിച്ചതും സമ്പര്‍ക്ക വ്യാപനം വലിയ തോതില്‍ കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഇവിടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.

എന്നാല്‍ ഇത് വ്യാജമാണെന്ന് പ്രചരിപ്പിച്ച് കോണ്‍ഗ്രസ് പ്രദേശത്ത് ആളെകൂട്ടി പ്രതിഷേധം നടത്തിയത് ഇന്ന് പൂന്തുറയിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരുന്നു.

Share this story