കൊവിഡ്; തിരുവനന്തപുരം കോര്‍പറേഷനിൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടി

കൊവിഡ്; തിരുവനന്തപുരം കോര്‍പറേഷനിൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടി

കോവിഡ് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടി.

അതിവ്യാപന മേഖലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും മറ്റിടങ്ങളില്‍ സാധാരണ ലോക്ക് ഡൗണ് എന്ന നിലയിലാണ് നിയന്ത്രണങ്ങൾ തുടരുക.

റാപ്പിഡ് ടെസ്റ്റ്, ആന്‍റിജൻ പരിശോധനകൾ നടത്തിയതു വഴിയാണ് പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകളിൽ കോവിഡ് അതിവ്യാപനം സ്ഥിരീകരിച്ചത്. മറ്റു സ്ഥലങ്ങളിലും പരിശോധന വര്‍ധിപ്പിച്ചാലേ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കൂ.

ഈ സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്‌ദ്ധരുടെ അഭിപ്രായം മാനിച്ച് ട്രിപ്പിള്‍ ലോക്ക് ഡൗൺ നീട്ടാന്‍ തീരുമാനിച്ചത്.

Share this story