കൊറോണ പ്രതിരോധം ശക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം; പ്ലാസ്മ ബാങ്കുകള്‍ സജ്ജമാക്കി ഡല്‍ഹി

കൊറോണ പ്രതിരോധം ശക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം; പ്ലാസ്മ ബാങ്കുകള്‍ സജ്ജമാക്കി ഡല്‍ഹി

കൊറോണ ചികിത്സയ്ക്കായി പ്ലാസ്മ ബാങ്കുകള്‍ വര്‍ധിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡല്‍ഹിയിലെ കൊറോണ പ്രതിരോധം നേരിട്ട് ശ്രദ്ധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിയതോടെയാണ് രണ്ടാമത്തെ പ്ലാസ്മ ബാങ്കും ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് പ്ലാസ്മാ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നത്. നിലവില്‍ ഒരു യന്ത്രമാണ് ജിടിബി ആശുപത്രി കേന്ദ്രീകരിച്ച് സജ്ജമാക്കിയിരിക്കുന്നത്.

more top news ആന്റിജന്‍ ടെസ്റ്റും പിസിആര്‍ ടെസ്റ്റും എന്താണ്.? https://metrojournalonline.com/covid-19/2020/07/11/test-antigen-pcr-covid.html

ഇത് വര്‍ധിപ്പിക്കാനുള്ള സഹായം നല്‍കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ പ്ലാസ്മാ ബാങ്ക് സ്ഥാപിച്ചത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബിലിയറി സയന്‍സിലാണ് സജ്ജീകരിച്ചത്. ഇവിടെ മൂന്ന് പ്ലാസ്മാ യന്ത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ 100 പേരാണ് തങ്ങളുടെ പ്ലാസ്മ സംഭാവന ചെയ്തത്.

കൊറോണ രോഗമുക്തരായവരുടെ രക്തത്തില്‍ നിന്നാണ് പ്ലാസ്മ സ്വീകരിക്കുന്നത്. രോഗമുക്തരായവര്‍ അറിയിക്കുന്നതിനനുസരിച്ച് വീടുകളില്‍ എത്തി രക്തം സ്വീകരിക്കാനുള്ള സംവിധാനവും ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുകയാണ്.

Share this story