കണ്ണൂരില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു

കണ്ണൂരില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു

കണ്ണൂര്‍ : ജില്ലയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന രണ്ട് പേര്‍ മരിച്ചു. കുന്നോത്ത് പറമ്പ് സ്വദേശി ആയിഷ, കാസര്‍കോട് സ്വദേശി മറിയുമ്മ എന്നിവരാണ് മരിച്ചത്. ഇതോടെ കൊറോണ നിരീക്ഷണത്തിലിരിക്കെ ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഇരുവരുടെയും സ്രവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇവരുടെ പരിശോധന ഫലങ്ങള്‍ ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ക്യാന്‍സര്‍ രോഗിയായ ആയിഷയുടെ ഭര്‍ത്താവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

Read Also കോവിഡ് വാക്‌സിന്‍: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്‌സിറ്റി https://metrojournalonline.com/world/2020/07/12/trials-of-worlds-1st-covid-19-vaccine.html

നേരത്തെ മലപ്പുറത്ത് കൊറോണ നിരീക്ഷണത്തില്‍ ഇരിക്കെ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്. മലപ്പുറം അന്നാര സ്വദേശി അന്‍വറാണ് കുഴഞ്ഞു വീണ് മരിച്ചത്. യുഎഇയില്‍ നിന്നും എത്തിയ ഇയാള്‍ തിരൂരിലെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു.

Share this story