എറണാകുളം ജില്ലയിൽ ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 40 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ- 6

• ജൂൺ 25 ന് ദുബായിൽ നിന്നെത്തിയ പെരുമ്പാവൂർ സ്വദേശി (26), ജൂലായ് 12ന് വിമാനമാർഗം എത്തിയ മഹാരാഷ്ട്ര സ്വദേശി (29), വിമാനമാർഗം കൊച്ചിയിലെത്തിയ ആന്ദ്ര പ്രദേശ് സ്വദേശി (49), ജൂൺ 27 ന് മസ്കറ്റ് കൊച്ചി വിമാനത്തിലെത്തിയ കടുങ്ങല്ലൂർ സ്വദേശി (40), ജൂലായ് 13 ന് ഡെൽഹി – കൊച്ചി വിമാനത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശി (23), ഹൈദരാബാദ് – കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തെലങ്കാന സ്വദേശി

സമ്പർക്കം വഴി രോഗബാധിതരായവർ

• ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.

• ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 16 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• 69 വയസുള്ള കാഞ്ഞൂർ സ്വദേശിനി. മുൻപ് രോഗം ബാധിച്ച കാഞ്ഞൂർ സ്വദേശിയുടെ അടുത്ത ബന്ധു.

• ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂക്കന്നൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (24), ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കോട്ടപ്പടി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (32), ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ എടത്തല സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (33), ആവോലി സ്വദേശിയായ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരൻ (25). എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ കീഴ്മാട് സ്വദശിയായ ആരോഗ്യ പ്രവർത്തക(30), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തൃപ്പൂണിത്തുറ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (51), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നിലവിൽ പനങ്ങാട് താമസിക്കുന്ന ആരോഗ്യ പ്രവർത്തക (24), എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ(30). ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കത്തിൽ വന്നവരാണ്.

• കൂടാതെ തൃപ്പൂണിത്തുറ ഗവ. ഡിസ്പൻസറിയിലെ ആരോഗ്യ പ്രവർത്തകയ്ക്കും (51), ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വരുന്നു.

• ജൂലൈ 16 ന് ആലപ്പുഴ, തൃശൂർ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച 3 എറണാകുളം സ്വദേശികളും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്.

• ഇന്ന് 9 പേർ രോഗമുക്തരായി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള മഴുവന്നൂർ സ്വദേശി, 39 വയസുള്ള ആലുവ സ്വദേശി. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ളപറവൂർ സ്വദേശി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള ഞാറക്കൽ സ്വദേശി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള തമ്മനം സ്വദേശി, ജൂലൈ 2 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള കോട്ടുവള്ളി സ്വദേശി, ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 13 വയസുള്ള ആമ്പലൂർ സ്വദേശിനി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശി എന്നിവർ രോഗമുക്തി നേടി.

Share this story