എറണാകുളം ജില്ലയിൽ ഇന്ന് 98 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 98 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 98 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-9

• ജൂൺ 26 ന് ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ നോർത്ത് പറവൂർ സ്വദേശി (64)

• ജൂലായ് 10ന് ബഹറിൻ – കൊച്ചി വിമാനത്തിലെത്തിയ മഴുവന്നൂർ സ്വദേശികൾ (60, 62 )

• ജൂലായ് 12ന് കൊൽക്കത്ത- കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ് കമ്പനി ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി (35)

• ജൂലായ് 17ന് സൗദി – കൊച്ചി വിമാനത്തിലെത്തിയ തിരുവനന്തപുരം സ്വദേശി (37)

• ആന്ധ്രാപ്രദേശ് നിന്നും വിമാന മാർഗം എത്തിയ ആന്ധ്രാ സ്വദേശി (33)

• കർണാടകയിൽ നിന്നും എത്തിയ നാവികൻ (25)

• വിശാഖപട്ടണത്തിൽ നിന്നെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിയായ നാവികൻ (28)

• 23 വയസ്സുള നാവികൻ

സമ്പർക്കം വഴി രോഗബാധിതരായവർ

• ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 19 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 37 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു

• ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കീഴ്മാട് സ്വദേശി (33)

• കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (40)

• അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തൃക്കാക്കര സ്വദേശിനി (53)

• എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കിഴക്കമ്പലം സ്വദേശിനി (31)

• നേരത്തെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയുടെ ഭാര്യ (64).
• ജൂലൈ 14ന്ന് രോഗം സ്ഥിരീകരിച്ച പച്ചാളം സ്വദേശിയുടെ അടുത്ത ബന്ധുക്കൾ (50, 72)

• ചൊവ്വര സ്വദേശിയായ കുട്ടി (9).സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു

• ജൂലൈ 14ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ഇടപ്പള്ളി സ്വദേശിനിയും (34), ഇവരുടെ 2 വയസ്സുള്ള കുട്ടിയും.

• മരട് മാർക്കറ്റിലെ പഴം പച്ചക്കറി വിതരണക്കാരനായ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ (41)

• ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനായ എഴുപുന്ന സ്വദേശി (56)

• സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള ഇടുക്കി സ്വദേശിനി ( 62 )

• ചേർത്തലയിലെ ബാങ്ക് ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനി (34)

• ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച 56 വയസ്സുള്ള നീലീശ്വരം മലയാറ്റൂർ സ്വദേശിനി

• നേരത്തെ രോഗം സ്ഥിരീകരിച്ച കളമശ്ശേരി മെഡിക്കൽ കോളെജിലെ ശുചീകരണ ‘ ജീവനക്കാരൻ്റെ അടുത്ത ബന്ധുവായ കളമശ്ശേരി സ്വദേശി (36)

• കൂടാതെ 56 വയസുള്ള മട്ടാഞ്ചേരി സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു

• ഇന്ന് 8 പേർ രോഗമുക്തരായി. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (50), ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശി (34), കളമശ്ശേരി സ്വദേശി
(25 ) ,ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശി (28), ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച ആന്ദ്ര സ്വദേശി (38), ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച തെലുങ്കാന സ്വദേശി(32), , ജൂലൈ 5 ന് രോഗം സ്ഥിരീകരിച്ച എളങ്കുന്നപ്പുഴ സ്വദേശി (48), ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിനിയും ഇന്ന് രോഗമുക്തി നേടി

Share this story