24 മണിക്കൂറിനിടെ 37,148 പേർക്ക് കൂടി കൊവിഡ്, 587 മരണം

24 മണിക്കൂറിനിടെ 37,148 പേർക്ക് കൂടി കൊവിഡ്, 587 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,55,191 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 587 പേർ മരിച്ചു. ആകെ മരണസംഖ്യ 28,084 ആയി

4,02,529 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 7,24,578 പേർ രോഗമുക്തി നേടി. 62.72 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ 3.18 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12,030 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

ഇന്നലെ മാത്രം 8200 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിൽ ഇന്നലെ അയ്യായിരത്തിന് അടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. 1.75 ലക്ഷം പേർക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. 2552 പേർ മരിച്ചു

1.23 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഡൽഹിയിൽ 3663 പേർ മരിച്ചു. ഉത്തർപ്രദേശിൽ 1192 പേരും പശ്ചിമബംഗാളിൽ 1147 പേരും മരിച്ചു.

Share this story