യു.എസില്‍ കോവിഡ് ബാധിച്ചവര്‍ 40 ലക്ഷം കവിഞ്ഞു; മരണം 1.44 ലക്ഷം, 19.93 ലക്ഷം ചികിത്സയില്‍

യു.എസില്‍ കോവിഡ് ബാധിച്ചവര്‍ 40 ലക്ഷം കവിഞ്ഞു; മരണം 1.44 ലക്ഷം, 19.93 ലക്ഷം ചികിത്സയില്‍

അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. ഇതുവരെ 4,018,355 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 144,794 പേര്‍ മരിച്ചു. 1,880,509 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 1,993,052 പേര്‍ ചികിത്സയിലാണ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 56,926. പുതുതായി 960 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം ന്യൂയോര്‍ക്കാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 435,596. മരണം 32,599. നിലവില്‍ 151,822 പേര്‍ ചികിത്സയിലുണ്ട്. കാലിഫോണിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 406,486. മരണം 7,809. നിലവില്‍ 286,892 രോഗികള്‍ ചികിത്സയിലാണ്. ഫ്ളോറിഡയില്‍ ആകെ രോഗബാധിതര്‍ 369,834. മരണം 5,207. ചികിത്സയിലുള്ളവര്‍ 325,410. ടെക്‌സസില്‍ രോഗബാധിതര്‍ 353,559. മരണം 4,251. ചികിത്സയിലുള്ളവര്‍ 162,779. ന്യൂജേഴ്സിയില്‍ രോഗം ബാധിച്ചവര്‍ 183,180. മരണം 15,818. ചികിത്സയിലുള്ളവര്‍ 55,727. ഇല്ലിനോയിയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 164,878. മരണം 7,517. ചികിത്സയിലുള്ളവര്‍ 18,205.

ജോര്‍ജിയയില്‍ 148,988 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 3,254 പേര്‍ മരിച്ചു. 121,247 പേര്‍ ചികിത്സയിലുണ്ട്. അരിസോണയില്‍ രോഗബാധിതര്‍ 148,683. മരണം 2,918. 127,247 പേരാണ് ചികിത്സയിലുള്ളത്. മസാച്യൂസെറ്റ്സില്‍ രോഗം ബാധിച്ചവര്‍ 114,033. ആകെ മരണം 8,450. ഇവിടെ 10,193 രോഗികള്‍ ചികിത്സയിലുണ്ട്. പെന്‍സില്‍വാനിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 107,415 ആയി ഉയര്‍ന്നു. 7,104 പേരാണ് ഇവിടെ മരിച്ചത്. 23,531 പേര്‍ ചികിത്സയിലുണ്ട്.നോര്‍ത്ത് കരോലൈനയില്‍ രോഗികള്‍ 102,916. മരണം 1,699 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് വിവരം.

Share this story