24 മണിക്കൂറിനിടെ 45,720 പേർക്ക് കൊവിഡ്, 1129 മരണം; കണക്കുകളിൽ വിറങ്ങലിച്ച് രാജ്യം

24 മണിക്കൂറിനിടെ 45,720 പേർക്ക് കൊവിഡ്, 1129 മരണം; കണക്കുകളിൽ വിറങ്ങലിച്ച് രാജ്യം

രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വർധനവിൽ ആശങ്കപ്പെടുത്തുന്ന വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,720 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. 1129 മരണമാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെയുണ്ടായത്.

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ 12,38,635 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മരണം 29,861 ആയി.

4.26 ലക്ഷം പേർ ചികിത്സയിൽ കഴിയുന്നു. 7.82 ലക്ഷം പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം 3.37 ലക്ഷം പേർ രോഗബാധിതരായി. 12,556 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

1.86 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച തമിഴ്‌നാട്ടിൽ 3144 പേർ മരിച്ചു. ഡൽഹിയിൽ 1.26 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. 3719 പേർ മരിച്ചു. 51,399 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 2224 പേർ മരിച്ചു. 75,833 പേർക്ക് രോഗം സ്ഥിരീകരിച്ച കർണാടകയിൽ 1519 പേർ മരിച്ചു. യുപിയിൽ 1263 പേരാണ് മരിച്ചത്.

Share this story