ചെന്നൈയില്‍ പത്തുരൂപയ്ക്ക് ചികിത്സ നടത്തിയിരുന്ന ‘പാവങ്ങളുടെ ഡോക്ടര്‍’ കൊവിഡിന് കീഴടങ്ങി

ചെന്നൈയില്‍ പത്തുരൂപയ്ക്ക് ചികിത്സ നടത്തിയിരുന്ന ‘പാവങ്ങളുടെ ഡോക്ടര്‍’ കൊവിഡിന് കീഴടങ്ങി

ചെന്നൈ: ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു. 10 രൂപയ്ക്ക് രോഗികളെ ചികിത്സിച്ച് പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന
ഡോ. സി മോഹന്‍ റെഡ്ഡി (84) കോവിഡിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മരണമടഞ്ഞത്.

ലോക്ക്ഡൗണില്‍ പോലും മോഹന്‍ റെഡ്ഡി ചികിത്സ നടത്തിയിരുന്നു. ജൂണ്‍ 25 നായിരുന്നു റെഡ്ഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയും മരണമടയുകയുമായിരുന്നു.

ചെന്നൈയില്‍ പാവപ്പെട്ട രോഗികളെ ചികിത്സിച്ചിരുന്ന റെഡ്ഡി തീരെ പണമില്ലാത്തവര്‍ക്ക് സൗജന്യമായി വരെ മരുന്നുകള്‍ നല്‍കിയിരുന്നതായി 84 കാരന്‍ ഡോക്ടര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന നഴ്‌സും പറഞ്ഞു.

വില്ലിവാക്കത്തെ പണമില്ലാത്താവരും സാധാരണക്കാരും ചേരി നിവാസികളുമെല്ലാം അദ്ദേഹത്തെ തേടി വരുമായിരുന്നു. പ്രദേശവാസികളെ ചികിത്സിക്കാനായി തുറന്ന 30 ബെഡ്ഡുകളുള്ള ചെറിയ ആശുപത്രി ഏതുസമയത്തും പ്രവര്‍ത്തിച്ചിരുന്നു. തന്നെ ആശ്രയിച്ചെത്തുന്ന ആരോടും അദ്ദേഹം ഇതുവരെ നോ പറഞ്ഞിരുന്നില്ല.

ലോക്ക്ഡൗണ്‍ കാലത്ത് ബന്ധുക്കള്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും വന്നാല്‍ രോഗികളെ ആര് ചികിത്സിക്കുമെന്നയിരുന്നു അദ്ദേഹം ചോദിച്ചതെന്ന് സഹോദരന്‍ പറഞ്ഞു.

Share this story