കുവൈറ്റിൽ ഇന്ന് 753 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റിൽ ഇന്ന് 753 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്നു 4 പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 425 ആയി. അതേസമയം 753 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌.

ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 62625 ആയി. 668 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 482 സ്വദേശികൾക്കും 271 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ആകെ 9285പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 129 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണു.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4603പേർക്കാണു കൊറോണ വൈറസ്‌ പരിശോധന നടത്തിയത്‌. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 479411ആയി.

Share this story