മുക്കം കെഎംസിടി ആശുപത്രിയിലെ ഐസിയു രോഗിക്ക് കൊവിഡ്; നിരവധി പേർ ക്വാറന്റൈനിൽ പോയി

മുക്കം കെഎംസിടി ആശുപത്രിയിലെ ഐസിയു രോഗിക്ക് കൊവിഡ്; നിരവധി പേർ ക്വാറന്റൈനിൽ പോയി

കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതോടെ മുക്കം ആശുപത്രിയിലെ ഡോക്ടർമാർ അടക്കം നാൽപതോളം പേർ നിരീക്ഷണത്തിൽ പോയി. ഐസിയുവിലുണ്ടായിരുന്ന മറ്റ് രോഗികളെ മാറ്റി

ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിലെ ക്ലിനിക്കൽ ഫാർമിസ്റ്റിനും കൊവിഡ് സ്ഥിരീകരിച്ചു. ബാലുശ്ശേരി സ്വദേശിയായ യുവതിക്കാണ് രോഗം ബാധിച്ചത്. ആശുപത്രിയിലെ അമ്പതോളം ജീവനക്കാർ നിരീക്ഷണത്തിൽ പോയി. വടകര ജില്ലാ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനും തിരുവള്ളൂർ ഹെൽത്ത് സെന്റർ സ്റ്റാഫ് നഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചു.

Share this story