തമിഴ്‌നാട്ടില്‍ ഒരു ബാങ്കിലെ 38 ജീവനക്കാര്‍ക്ക് കോവിഡ്

തമിഴ്‌നാട്ടില്‍ ഒരു ബാങ്കിലെ 38 ജീവനക്കാര്‍ക്ക് കോവിഡ്

തിരുച്ചിറപ്പള്ളിയില്‍ ഒരു ദേശീയ ബാങ്കിന്റെ പ്രധാന ശാഖയിലെ 38 ജീവനക്കാര്‍ക്ക് കോവിഡ്. ഇതോടെ ബാങ്ക് സന്ദര്‍ശിച്ച ഉപഭോക്താക്കളോട് കോവിഡ് പരിശോധനയ്ക്ക് സ്വമേധയ ഹാജരാകാന്‍ നിര്‍ദേശിച്ചു. നേരത്തെ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

അടുത്തിടെ ബാങ്കില്‍ വന്‍ മെഡിക്കല്‍ ക്യാംപ് നടത്തിയിരുന്നു. അതിനുശേഷമാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതെന്നാണ് ബാങ്ക് അധികൃതര്‍ അറിയിക്കുന്നത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും തിങ്കളാഴ്ച മുതല്‍ ബാങ്ക് തുറന്നുപ്രവര്‍ത്തിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയ്ക്കു പിന്നാലെ ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തമിഴ്നാട്ടിലാണ്.

Share this story