വീണ്ടും കൊവിഡ് മരണം: കോഴിക്കോട് മരിച്ച ഷാഹിദയുടെ പരിശോധനാ ഫലം പോസിറ്റീവ്

വീണ്ടും കൊവിഡ് മരണം: കോഴിക്കോട് മരിച്ച ഷാഹിദയുടെ പരിശോധനാ ഫലം പോസിറ്റീവ്

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് ഇന്നലെ മരിച്ച ഷാഹിദ(57)യുടെ പരിശോധനാ ഫലം പോസിറ്റീവായി. ഇവർ അർബുദരോഗബാധിതയായി ചികിത്സയിലായിരുന്നു. നേരത്തെ കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബീയുടെ മകളാണ് ഷാഹിദ

ഇന്നലെ രാവിലെയാണ് ഷാഹിദ മരിച്ചത്. തുടർന്ന് സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. റുഖിയാബീയുടെ വീട്ടിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങൾ അഞ്ചായി

മലപ്പുറം തിരരൂങ്ങാടി സ്വദേശി അബ്ദുൽ ഖാദർ, കാസർകോട് കുമ്പള സ്വദേശി ആരിക്കാടി അബ്ദുൽ റഹ്മാൻ, തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി പള്ളൻ വീട്ടിൽ വർഗീസ്, കോട്ടയം ചുങ്കം സ്വദേശി നടുമാനിൽ ഔസേഫ് ജോർജ് എന്നിവരാണ് ഇന്ന് മരിച്ചത്.

 

Share this story