തൃശ്ശൂരിലും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണങ്ങൾ

തൃശ്ശൂരിലും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണങ്ങൾ

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം. തിരൂരങ്ങാടി, കുമ്പള, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്. തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദർ(71), കാസർകോട് കുമ്പള സ്വദേശി അബ്ദുൽ റഹ്മാൻ(70), ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പള്ളൻ എന്നിവരാണ് മരിച്ചത്.

തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പനിയെ തുടർന്ന് ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് കൊവിഡ് സ്ഥിരീകരിക്കുകയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് കുമ്പള സ്വദേശി അബ്ദുൽ റഹ്മാൻ മരിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു. ഇതോടെ കാസർകോട് ജില്ലയിൽ മാത്രം അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്

ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പള്ളനെ കൊവിഡ് ബാധിച്ച് ജൂലൈ 18നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മകനും ഭാര്യയും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുകയാണ്.

Share this story