വീണ്ടും ആയിരം കടന്നു: ഇന്ന് 1167 പേർക്ക് കൊവിഡ്, 888 പേർക്ക് സമ്പർക്കത്തിലൂടെ; 679 പേർക്ക് രോഗമുക്തി

വീണ്ടും ആയിരം കടന്നു: ഇന്ന് 1167 പേർക്ക് കൊവിഡ്, 888 പേർക്ക് സമ്പർക്കത്തിലൂടെ; 679 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കൊവിഡ് രോഗികളുടെ പ്രതിദിന വർധനവ് ആയിരം കടന്നു. ഇന്ന് 1167 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത 55 പേരുണ്ട്.

രോഗം ബാധിച്ചവരിൽ 122 പേർ വിദേശത്ത് നിന്നും 96 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 33 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി 72 വയസ്സുള്ള അബൂബക്കർ, കാസർകോട് സ്വദേശി 70 വയസ്സുള്ള അബ്ദുറഹ്മാൻ, ആലപ്പുഴ സ്വദേശി 65 വയസ്സുള്ള സൈനുദ്ദീൻ, തിരുവനന്തപുരം സ്വദേശി 65 വയസ്സുള്ള സെൽവമണി എന്നിവരാണ് മരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7

ഇന്ന് 679 പേർക്കാണ് രോഗമുക്തി. ഇവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,140 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 20,896 പേർക്കാണ് ഇതിൽ 10,091 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

 

Share this story