15 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ രാജ്യത്ത് 48,513 പുതിയ കേസുകൾ

15 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ രാജ്യത്ത് 48,513 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 15,31,669 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒരു ദിവസത്തിനിടെ 768 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 34,193 ആയി ഉയർന്നു. 9,88,029 പേർ രോഗമുക്തി നേടിയപ്പോൾ 5,09,447 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്.

മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 282 പേർ മരിച്ചു. ആകെ മരണസംഖ്യ 14,165 ആയി ഉയർന്നു. 1,44,998 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2,32,277 പേർക്ക് രോഗമുക്തിയുണ്ടായി. തമിഴ്‌നാട്ടിൽ 3659 പേർ മരിച്ചു. ഇന്നലെ മാത്രം 88 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 57,073 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

ഉത്തർപ്രദേശിൽ 27,934 പേർ കൂടി നിലവിൽ ചികിത്സയിൽ കഴിയുന്നു. മരണസംഖ്യ 1497 ആയി ഉയർന്നു. 41 പേരാണ് ഇന്നലെ മരിച്ചത്. കർണാടകയിലെ സ്ഥിതി അതീവരൂക്ഷമാണ്. ഇന്നലെ മാത്രം 102 പേർ സംസ്ഥാനത്ത് മരിച്ചു. മരണസംഖ്യ 2055 ആയി ഉയർന്നു. 64,442 പേർ നിലവിൽ ചികിത്സയിലുണ്ട്

 

Share this story