‘ഭാഭിജി പപ്പടം’കഴിച്ച് കൊവിഡിനെ ചെറുക്കാന്‍ നിര്‍ദ്ദേശിച്ച കേന്ദ്രമന്ത്രിക്കും കൊവിഡ്

‘ഭാഭിജി പപ്പടം’കഴിച്ച് കൊവിഡിനെ ചെറുക്കാന്‍ നിര്‍ദ്ദേശിച്ച കേന്ദ്രമന്ത്രിക്കും കൊവിഡ്

കൊവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ വാക്സിന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാകുന്നതിനിടെ ‘ഭാഭിജി പപ്പടം’ കഴിച്ച് വൈറസ് ബാധയെ പ്രതിരോധിക്കാമെന്ന് അവകാശപ്പെട്ട കേന്ദ്ര മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായ അര്‍ജുന്‍ റാം മേഘ്‌വാളിനാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പൊസിറ്റീവാകുന്ന നാലാമത്തെ കേന്ദ്രമന്ത്രിയാണ് അര്‍ജുന്‍ റാം മേഘ്‌വാൾ. നിലവില്‍ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് മന്ത്രിയെ.

ചെറിയ രോഗലക്ഷണം കണ്ടപ്പോള്‍ കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവായി.

Share this story