ഒമാനിൽ 223 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 1210 പേർക്ക് രോഗമുക്തി
Aug 9, 2020, 17:56 IST
മസ്കറ്റ്: ഒമാനിൽ 223 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 148 പേർ സ്വദേശികളും 75 പേർ പ്രവാസികളുമാണ്. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 81580 ആയി. നാലുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 513 ആയി.
രാജ്യത്ത് 1210 പേർക്ക് കൂടി ഏറ്റവും ഒടുവിൽ അസുഖം ഭേദമായി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 74691 ആയി. 44 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 488 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 171 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.