ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച 378 പേരും വിദേശികള്‍

ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച 378 പേരും വിദേശികള്‍

മനാമ: ബഹ്‌റൈനില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 378 പേരും വിദേശ തൊഴിലാളികളെന്ന് ആരോഗ്യ മന്ത്രാലയം. ഞായറാഴ്ച മാത്രം നടത്തിയ 8,142 കോവിഡ് 19 ടെസ്റ്റുകളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെയും യാത്ര ചെയ്തതിലൂടെയുമാണ് ഭൂരിപക്ഷം പേര്‍ക്കും രോഗം ബാധിച്ചത്. 337 രോഗികള്‍ രോഗമുക്തി നേടി. ഇതോടെ രോഗത്തെ അതിജയിച്ചവരുടെ എണ്ണം ആകെ 42,806 ആയി. 73 ഉം 54 ഉം വയസ്സുള്ള രണ്ട് പേര്‍ മരിച്ചതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 170 ആയി..

നിലവില്‍ 97 പേര്‍ ചികിത്സയിലാണെന്നും ഇതില്‍ 35 പേരുടെ നില ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.

Share this story