കോവിഡ്​ പരിശോധന നിരക്ക്​ പുതുക്കി നിശ്ചയിച്ച് ആരോഗ്യവകുപ്പ്

കോവിഡ്​ പരിശോധന നിരക്ക്​ പുതുക്കി നിശ്ചയിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ 8369 പേര്‍ക്ക് ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് . എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ടെസ്​റ്റ്​ കിറ്റുകളുടെ വില കുറഞ്ഞതിനാല്‍ കോവിഡ്​ 19 പരിശോധനാ നിരക്ക്​ ആ​രോ ഗ്യവകുപ്പ്​ പരിഷ്​കരിച്ചു. 3000 രൂപയുണ്ടായിരുന്ന ട്രൂനാറ്റി​ന് 900 രൂപ​യാണ്​ കുറച്ചത്​. ​ 2100 ആണ്​ പുതിയ നിരക്ക്​.

ആര്‍.ടി.പി.സി.ആറിന്​ (ഓപണ്‍ സിസ്​റ്റം) 2750 ല്‍നിന്ന്​ 2100 രൂപയാക്കി. ആന്‍റിജന്‍ ടെസ്​റ്റിന്​​ 625 രൂപയാണ്​. ഇതിന്റെ നിരക്കില്‍ മാറ്റമില്ല, .ജീന്‍ എക്സ്പര്‍ട്ടിന്​ 2500​​. സാമ്ബിള്‍ ശേഖരിക്കുന്നതിന്റെ ചാര്‍ജും ഇതില്‍ ഉള്‍പ്പെടും.

ടെസ്​റ്റ്​ കിറ്റുകളുടെ നിര്‍മാണം വ്യാപകമായതോടെയാണ്​ വില കുറഞ്ഞത്​. രജിസ്​റ്റര്‍ ചെയ്​ത ലാബുകള്‍ക്ക്​ ടെസ്​റ്റിങ്​ കിയോസ്​ക്കുകള്‍ ആരംഭിക്കാനും അനുമതി നല്‍കി.

Share this story