സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 63,384 സാമ്പിളുകൾ; 66 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത്  63,384 സാമ്പിളുകൾ; 66 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,85,584 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, മലപ്പുറം 11, കോഴിക്കോട് 9, തിരുവനന്തപുരം 6, കൊല്ലം, കണ്ണൂര്‍ 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, തൃശൂര്‍ 3 വീതം, കോട്ടയം 2, ആലപ്പുഴ, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Share this story