എഡിജിപി വിഷയത്തിൽ സിപിഐയിൽ ഭിന്നത; പ്രകാശ് ബാബുവിന്റെ പ്രതികരണത്തിൽ അതൃപ്തിയുമായി ബിനോയ് വിശ്വം

എഡിജിപി വിഷയത്തിൽ സിപിഐയിൽ ഭിന്നത; പ്രകാശ് ബാബുവിന്റെ പ്രതികരണത്തിൽ അതൃപ്തിയുമായി ബിനോയ് വിശ്വം
എഡിജിപി വിഷയത്തിൽ സിപിഐ അസി. സെക്രട്ടറി പ്രകാശ് ബാബുവിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റ് വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞതായാണ് വിവരം. എന്നാൽ ജനയുഗത്തിൽ ലേഖനം എഴുതിയതിന് മുമ്പ് പാർട്ടി സെക്രട്ടറിയോട് പറഞ്ഞിരുന്നല്ലോയെന്നാണ് പ്രകാശ് ബാബു പ്രതികരിച്ചത് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് രണ്ട് നേതാക്കളും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചത്. എഡിജിപി അജിത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സംസ്ഥാന സർക്കാരിന് കൈമാറും. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപിയുടെ അന്തിമ റിപ്പോർട്ടെന്നാണ് വിവരം.

Share this story