സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു; പങ്കെടുക്കാതെ ഇപി ജയരാജൻ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു; പങ്കെടുക്കാതെ ഇപി ജയരാജൻ
പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി എംആർ അജിത് കുമാർ എന്നിവർക്കെതിരെ അൻവർ നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്യും അതേസമയം എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി ഇപി ജയരാജൻ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടില്ല. കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇപിക്ക് അതൃപ്തിയുണ്ട്. ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് പാർട്ടിയുടെ അച്ചടക്ക നടപടിയല്ലെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശദീകരിച്ചത്. ഇപി ജയരാജൻ കേന്ദ്ര കമ്മിറ്റിയിൽ തുടരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.

Tags

Share this story