Sports

രോഹിത്ത് ഭാര്യയുടെ അടുത്ത് തന്നെ നില്‍ക്കട്ടെ; ഇന്ത്യയെ നയിക്കാന്‍ ബുംറ മതി

വിജയത്തിന് പിന്നാലെ ഹിറ്റ്മാനെ ട്രോളി ആരാധകര്‍

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ മികച്ച വിജയം ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ആരാധകരെ കീഴടക്കിയതിന് പിന്നാലെ ഭാര്യയുടെ പ്രസവത്തിന് വേണ്ടി ലീവ് എടുത്ത രോഹിത്ത് ശര്‍മക്ക് രൂക്ഷമായ വിമര്‍ശം. സോഷ്യല്‍ മീഡിയയില്‍ ട്രോളായും പൊങ്കാലയായും രോഹിത്തിനെ കടന്നാക്രമിക്കുകയാണ് ആരാധകര്‍.

ഇന്ന് ലഞ്ച് ബ്രേക്ക് വരെ ഗുഗിള്‍ പോലും ഇന്ത്യക്ക് കാര്യമായി വിജയസാധ്യത കല്‍പ്പിച്ചിരുന്നില്ല. സമനിലക്കുള്ള സാധ്യതയായിരുന്നും കമാന്ററി ബോക്‌സില്‍ നിന്നും പ്രവചനമുണ്ടായത്. എന്നാല്‍, ക്രിക്കറ്റ് ലോകത്തിന്റെ പ്രവചനങ്ങളെല്ലാം അസ്ഥാനത്താക്കി ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ മിന്നും പ്രകടനമാണ് ഇന്ത്യന്‍ ബോളര്‍മാര്‍ കാഴ്ചവെച്ചത്. കംഗാരുപ്പടയുടെ വിക്കറ്റുകള്‍ കൊയ്ത് ഇന്നത്തെ ദിവസത്തെ കളി പൂര്‍ത്തിയാക്കും മുമ്പ് വിജയ തേരിലാക്കി ബുംറപ്പട ഗ്രൗണ്ട് ഒഴിയുകയായിരുന്നു. 295 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

അതേസമയം, സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മന്‍ ഗില്ലും ഇല്ലാതിരുന്നിട്ടും ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ ഓസീസിനെ നിഷ്പ്രഭമാക്കിയ ടീമിന്റെ ക്യാപ്റ്റനായി ബുംറ മതിയെന്നും രോഹിത്ത് തല്‍ക്കാലം നാട്ടില്‍ തന്നെ നിന്നോട്ടേയെന്നുമാണ് ആരാധകരില്‍ ഒരു വിഭാഗം പറയുന്നത്.

ന്യൂസിലാന്‍ഡിനെതിരെയുള്ള നാണംകെട്ട തോല്‍വിക്ക് കാരണം രോഹിത്തിന്റെ ക്യാപ്റ്റന്‍സീയാണെന്നും ഇപ്പോള്‍ വിമര്‍ശനമുണ്ട്. അതേസമയം, ബുംറ ടീമിനെ നയിച്ച് രോഹിത്ത് വണ്‍ഡൗണ്‍ ഇറങ്ങിയാല്‍ മതിയെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. അതേസമയം, ഇതൊന്നും അ്ംഗീകരിക്കാന്‍ രോഹിത്തിന്റെ ആരാധകര്‍ക്ക് സാധിക്കുന്നില്ല. കൊച്ചനിയന്മാരോട് തോറ്റ കംഗാരുപ്പട അറിയണം ഇവരുടെ വല്യേട്ടന്‍ അടുത്ത കളിയില്‍ വരുമെന്ന് എന്ന രീതിയില്‍ മലയാളത്തിലടക്കം ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!