Kerala

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്ക് വിമർശനം; ചർച്ചയായി അൻവറിന്റെ ആരോപണങ്ങൾ

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനം. ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാന ചർച്ചയായി ഉയർന്നത് പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തന്നെയാണ്. എംഎൽഎയുടെ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ ആവശ്യമുയർന്നു.

പോലീസിനെ കെട്ടഴിച്ചു വിട്ടെന്നാണ് വിമർശനം. പോലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ ഭരണത്തുടർച്ച അസാധ്യമാണ്. താഴെ തട്ടിലുള്ള പ്രവർത്തകരോടുള്ള പോലീസിന്റെ പെരുമാറ്റ രീതി എന്നിവയും സാധാരണ ജനങ്ങളോടുള്ള പോലീസിന്റെ സമീപനവും സമ്മേളനങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്

കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടി. തിരുത്തൽ ആവശ്യമാണെന്നും സമ്മേളന പ്രതിനിധികൾ ആവശ്യപ്പെടുന്നു.

Related Articles

Back to top button