Kerala

നിർണായക വിവരങ്ങൾ പുറത്ത്; സുകാന്തിന് മറ്റൊരു ഐബി ഉദ്യോഗസ്ഥയുമായി ബന്ധം: ഇത് യുവതി അറിഞ്ഞു

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇതിനു പിന്നാലെ കൂടുതൽ വകുപ്പുകളാണ് കേസിൽ പ്രതി ചേർത്ത ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. പുതിയതായി രണ്ട് വകുപ്പുകൾ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തിയിരുന്നു.

അതേസമയം യുവതിയെ ​ഗർഭഛി​ദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയ്യാറാക്കിയിട്ടാണ് എന്നാണ് പോലീസ് പറയുന്നത്. ഇതിനായി വ്യാജ വിവാഹക്ഷണക്കത്ത് ഉൾപ്പെടെ പോലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ വർഷം ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭചിദ്രം നടത്തിയത്. ഇതിന്റെ തെളിവുകളും രേഖകളും പോലീസിന് ലഭിച്ചിരുന്നു. അതേസമയം സംഭവത്തിനു ശേഷം ഒളിവിൽ പോയ സുകാന്തിനെ കണ്ടെത്താൻ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. പ്രതിക്കായി കേരളത്തിന് പുറത്തേക്കും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!