അമ്പലവയലിലെ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; മൂന്ന് പേർ കസ്റ്റഡിയിൽ

അമ്പലവയലിലെ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; മൂന്ന് പേർ കസ്റ്റഡിയിൽ
വയനാട് അമ്പലവയൽ തോമാട്ടുചാലിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനുവാണ്(25) തിങ്കളാഴ്ച ബത്തേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രി വീടിനടുത്തുള്ള കാപ്പിത്തോട്ടത്തിൽ ബിനുവിനെ മർദനമേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ മർദനമാണ് മരണകാരണമെന്നാണ് സംശയം. ബിനുവിന്റെ സുഹൃത്തുക്കളാണ് കസ്റ്റഡിയിലുള്ളത്.

Tags

Share this story