Kerala

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ

കോന്നി റീജിയണൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ ആത്മഹത്യക്ക് ശ്രമിച്ചു. മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്ത് കഴിച്ചാണ് കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ(64) ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലാണ് ആനന്ദനെ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ബാങ്കിൽ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് ലഭിക്കാനുണ്ടായിരുന്നത്. മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നുവെങ്കിലും നടപ്പായിരുന്നില്ല

ഇന്നലെയും ആനന്ദൻ പണം ആവശ്യപ്പെട്ട് ബാങ്കിൽ പോയിരുന്നു. എന്നാൽ പണം ലഭിച്ചില്ല. ഇതിന്റെ മനോവിഷമത്തിലാണ് മദ്യത്തിൽ ഗുളികകൾ ചേർത്ത് കഴിച്ചത്. സാധാരണ മദ്യപിക്കാത്ത ആളാണ് ആനന്ദൻ എന്ന് കുടുംബാംഗങ്ങൾ പറയുന്നു.

Related Articles

Back to top button
error: Content is protected !!